entertainment

എൻ്റെ മക്കളെ അവരുടെ വിവാഹനാളിൽ ഒരുക്കാൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഞാൻ, തുറന്നുപറഞ്ഞ് രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. പലപ്പോഴും രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രമുഖ നടിമാരുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് രഞ്ജു സ്ത്രീ മനസുകളുടെ ഇഷ്ടം നേടി എടുത്തു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ്. രഞ്ജു പങ്കിട്ട പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്,

അമ്മ എന്നു പറയുമ്പോൾ സഹനശക്തിയുടെ പര്യായപദമായിട്ടാണ് എല്ലാവരും കാണുന്നതും, പറയുന്നതും, എന്നാൽ എത്ര അമ്മമാർ സഹനശക്തിയുടെ ഭാവമാകുന്നു എന്നത് ഇന്നും ചോദ്യചിഹ്നമാണ്, എൻ്റെ സംബന്ധിച്ചു പറയുകയാണെങ്കിൽ എൻ്റെ സഹനശക്തി മുഴുവ് ‘ ഞാൻ ആരാണൊ എന്നതിലായായി, ജീവിതത്തിൻ്റെ യാത്രയിൽ എവിടെ വച്ചൊ കുറെ കുട്ടികൾ എന്നെ അമ്മെ എന്നു വിളിക്കാൻ തുടങ്ങി.

തുടക്കത്തിൽ ഞാനത് ഉൾക്കൊണ്ടിരുന്നില്ല സത്യം,, കാരണം എൻ്റെ മനസ്സിലെ അമ്മച്ചിത്രവും, കുട്ടികളും മറ്റൊരു വർണ്ണ കാഴ്ച്ചയായിരുന്നു, എന്നാൽ അവരിലേക്ക് ഞാൻ ഇറങ്ങി ചെന്നപ്പോൾ എൻ്റെ മനസ്സിൻ്റെ വർണ്ണകാർഴ്ച്ചകൾ മങ്ങാൻ തുടങ്ങി,, യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ തുടങ്ങി.

അതെ ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ, ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ കഴിഞ്ഞ 20 വർഷത്തിൻ മേലായി വിവിധ കല്യാണങ്ങൾക്ക് പെൺക്കുട്ടികളെ അണിയിച്ചൊരുക്കി, എന്നാൽ എൻ്റെ മക്കളെ അവരുടെ വിവാഹനാളിൽ ഒരുക്കാൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഞാൻ. ഒത്തിരി ഒത്തിരി അഭിമാനത്തോടെയും, സന്തോഷത്തോടെയും, ഓരോ കുട്ടികളെയും കൈ പിടിച്ചു കൊടുക്കുമ്പോൾ ഇനിയുമുണ്ട് മനസ്സിൽ കുറെ മോഹങ്ങൾ. ദൈവം കണ്ണുതുറന്ന് അതെല്ലാം നടത്തി തരാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Karma News Network

Recent Posts

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, സന്ദീപ് വചസ്പതി

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയശേഷം ബിജെപി സംസ്ഥാന വക്താവ്…

6 mins ago

തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 10 ഹോട്ടലുകൾക്ക് പൂട്ട് വീണു

തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം…

37 mins ago

ഡോക്ടർമാർക്ക് അന്ത്യശാസനം, അവധിയെടുത്തവർ ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കണം

തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി…

42 mins ago

വിഷു ബംപർ ലോട്ടറി നറുക്കെടുത്തു, 12 കോടിയുടെ ഭാഗ്യം ഈ നമ്പറിന്

ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം.…

1 hour ago

ഡോ. വന്ദന ദാസ് കൊലക്കേസ്, പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.…

1 hour ago

വീണ വിജയന് അബുദാബിയില്‍ അക്കൗണ്ട്, എത്തിയത് കോടികള്‍, മുഖ്യമന്ത്രി കൊള്ളക്കാരൻ എന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ…

2 hours ago