entertainment

13ാം വയസ്സിൽ പിന്നണി ​ഗായിക, 18ാം വയസ്സിൽ സുരേഷ് ​ഗോപിയുമായി വിവാഹം, രാധിക ഇപ്പോൾ‌ വീട്ടമ്മ

മലയാളികളുടെ മനസ്സിൽ നടനായും രാഷ്ട്രീയപ്രവർത്തകനായും ഇടം നേടിയ വ്യക്തിയാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. മകൻ ​ഗോകുലും സിനിമയിൽ സജീവമാണ്. അച്ഛനും മകനും ഒരുമിച്ചെത്തുന്ന പാപ്പാൻ‌ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ

സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. അന്ന് രാധികയ്ക്ക് പ്രായം പതിനെട്ട്, സുരേഷിന് 31ആയിരുന്നു

സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനം. ഗാനലോകത്തിൽ തനിക്ക് ശോഭിക്കാൻ ഉള്ള അവരസങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി 18ആം വയസിൽ രാധിക സുരേഷ് ഗോപിയെ വിവാഹം കഴിച്ചു. 13വയസ്സ് ഉള്ളപ്പോൾ സംഗീത സംവിധായകൻ ശ്രീ എം ജി രാധാകൃഷ്ണൻ രാധികയെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചു. 1985ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സംഗീത പഠനം തുടർന്ന രാധിക പിന്നെയും പാട്ടിന്റെ വഴിൽ മുന്നേറി. 1989ൽ റിലീസ് ചെയ്ത അഗ്നി പ്രവേശം എന്ന സിനിമയിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതൻ എന്ന ഗാനം നല്ല അഭിപ്രായം നേടുകയും പിന്നണി ഗാന രംഗത്തെ വിടരുന്ന സാന്നിധ്യമായി രാധിക നായർ വിലയിരുത്തപ്പെടുകയും ചെയ്തു. വിവാഹിതരായ തൊട്ടടുത്ത വർഷം തന്നെ ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കൺമണിയെത്തി. ലക്ഷ്മി, എന്നാൽ ലക്ഷ്മിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവൾ രാധികയെ വിട്ടുപോയി

വിവാഹത്തെക്കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞതിങ്ങനെ. വിവാഹം അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ചതായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. 1989 നവംബർ 18ന്. പെണ്ണ് കണ്ട കാര്യം ഫോണിലൂടെയാണ് അച്ഛൻ പറയുന്നത്. അച്ഛനും അമ്മയുടെയും നിശ്ചയത്തിനാണ് താൻ മതിപ്പ് കൽപ്പിക്കുന്നത് എന്ന് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരു സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ ഫോണിൽ വിളിക്കുന്നത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി രാധിക മതി, നിനക്ക് നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അച്ഛൻ ഫോണിൽ പറഞ്ഞത്. നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് നാല് കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി നമ്മുടെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്ന് മറുപടി പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

2 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

3 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

3 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

4 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

5 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

5 hours ago