entertainment

ചാക്കോച്ചൻ മാപ്പ് പറയണം ; രൂക്ഷ വിമർശനവുമായി രശ്മിതാ രാമചന്ദ്രൻ rashmitha ramachandran , nna than case kodu

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇറങ്ങുന്ന ദിവസം തന്നെ വലിയ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇപ്പോൾ. സിനിമയുടെ തിയേറ്റർ ലിസ്റ്റ് അടങ്ങിയ പോസ്റ്ററുകൾ ഇന്നലെ സോഷ്യൽ മീഡിയയിലും ഇന്ന് രാവിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ആ പോസ്റ്ററിലെ വാചകങ്ങളാണ് വിവാദങ്ങൾക്ക് കാരണം.

സിനിമയിലെ ഗാനരംഗമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.  വക്കീലും ഇടത് സഹയാത്രികയുമായ രസ്മിതാ രാമചന്ദ്രൻ സിനിമ ബഹിഷ്കരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും തന്റെ ആ തീരുമാനം മാറ്റിയെന്നും ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം സിനിമ കാണുകയുള്ളുവെന്നും രസ്മിതാ ഫേസ്ബുക്കിൽ കുറച്ചു. ഇതിന് താഴെ പരിഹാസ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണല്ലോ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.

“തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ..” എന്നായിരുന്നു പത്ര പരസ്യങ്ങളിൽ കൊടുത്തിരുന്ന വാചകം. ഇത് സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് മന്ത്രിയായ റിയാസിനെയും കളിയാക്കാൻ വേണ്ടി ചെയ്തതാണെന്ന് ആരോപിച്ചാണ് സൈബർ സഖാക്കൾ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ എതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടിട്ടുണ്ട്. തന്റെ സിനിമ ഇനി തിയേറ്ററിൽ കാണില്ലായെന്നും ചാക്കോച്ചൻ മാപ്പ് പറയണമെന്നുമാണ് പലരുടെയും ആവശ്യം.

 

 

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

22 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

50 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago