entertainment

ഇളയമകന്‍ വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷമാക്കി രസ്‌നയും കുടുംബവും, ചിത്രം പങ്കുവെച്ച് നീനു

പാരിജാതം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് രസ്‌ന. സീമ, അരുണ എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളെ ആയിരുന്നു താരം പരമ്പരയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ മിനിസ്‌ക്രീന്‍ രംഗത്ത് താരം സജീവമായി. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കവെയാണ് താരം അപ്രത്യക്ഷമാകുന്നത്. പിന്നീട് വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തറിഞ്ഞത്. ഇപ്പോള്‍ സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് നടി.

രസ്‌നയ്ക്ക് പിന്നാലെ സഹോദരി നീനുവും മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. സത്യ എന്ന പെണ്‍കുട്ടിയിലൂടെ മെര്‍ഷീന എന്ന നീനുവും അരങ്ങേറ്റം കുറിച്ചത്. ഈ അടുത്ത കാലത്താണ് പരമ്പര സമീപിച്ചത്. ചേച്ചിയെ പോലെ തന്നെ അനുജത്തിയെയും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നീനുവിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കുടുംബത്തിലെ പുതിയ സന്തോഷമാണ് നീനും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

രസ്‌നയുടെ രണ്ടാമത്തെ മകന്‍ വിഘ്‌നേഷിന്റെ പിറന്നാള്‍ ചിത്രമാണ് നീനു പങ്കുവെച്ചത്. 2 വയസ്സാണ് രസ്‌നയുടെ ഇളയ മകന്. എന്റെ കുഞ്ഞ് ചെക്കന് രണ്ട് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോള്‍ ഇവന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുമതി ലഭിച്ചത് വലിയ കാര്യമാണ് എന്ന് കുറിച്ചു കൊണ്ടാണ് വിഘ്‌നേഷിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. നീനുവിന്റെ തോളില്‍ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കുഞ്ഞ് വിഘ്‌നേഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്.

ഇനി അഭിനയത്തിലേക്ക് മടങ്ങി വരില്ലെന്ന് രസ്‌ന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മക്കള്‍ രണ്ടുപേരുടെയും കാര്യം ഞാന്‍ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഭര്‍ത്താവ് ജോലി തിരക്കുകളില്‍ ആണ്. അപ്പോള്‍ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ടെന്നും. അഭിനയത്തിനെക്കാളും കുടുംബത്തിന് ആണ് പ്രധാന്യം കൊടുക്കുന്നതെന്നും നടി പറഞ്ഞിരുന്നു.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

1 min ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

35 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago