kerala

പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിൽ, ഇതാണ് ‘കേരള സ്റ്റോറി’ – റസൂൽ പൂക്കുട്ടി

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ചർച്ചയാകുമ്പോൾ കേരളത്തിലെ മതസൗഹാർദത്തെ പരാമർശിച്ച്‌ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിലാണെന്ന് എത്ര പേർക്കറിയാം എന്ന ചോദ്യവുമായാണ് റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. മൈ കേരള സ്റ്റോറി എന്ന ഹാഷ്ടാഗോടു കൂടിയാണ് ചോദ്യം ട്വീറ്റ് ചെയ്തത്.

കേരളത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി വരെ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചപ്പോൾ കേരളത്തിന്റ കഥ ഇതല്ലെന്ന് പറഞ്ഞായിരുന്നു റസൂൽ പൂക്കുട്ടിയുടെ ആദ്യ ട്വീറ്റ്. എ ആർ റഹ്മാന് പിന്നാലെ ചേരാവള്ളി മുസ്‌ലിം പള്ളിയിൽ നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോ റസൂൽ പൂക്കുട്ടിയും പങ്കുവച്ചിരുന്നു. കേരളത്തിലെ സാഹോദര്യത്തെക്കുറിച്ച്‌ നിങ്ങൾക്ക് പറയാൻ സ്വന്തം കഥകളുണ്ടെങ്കിൽ #MyKeralaStory എന്ന ഹാഷ്ടാഗിന് കീഴിൽ പങ്കിടാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നിരവധി ആളുകളാണ് കഥകൾ പങ്കുവച്ച്‌ ട്വീറ്റ് ചെയ്തത്.

കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച്‌ മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലർ മുൻപോട്ടുവച്ചത്. ട്രെയിലറിന് എതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിവിധ രാഷ്ട്രീയ, മത നേതാക്കൾ എന്നിവരും ട്രെയിലറിനെ വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

5 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

20 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

47 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

59 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago