Categories: kerala

അൽഫാം തിന്ന് എലി, കുന്നംകുളത്ത് അറബിക് ഹോട്ടൽ പൂട്ടിച്ചു

ഒരു എലി വിചാരിച്ചാൽ ഹോട്ടൽ പൂട്ടിക്കാൻ പറ്റുമോ, പറ്റുമെന്ന് കുന്നം കുളത്തുകാർ പറയും കുന്നം കുളത്തെ അറബിക് ഹോട്ടെലിൽ അൽഫാൻ വാങ്ങാനെത്തിയ ആൾ കണ്ടത് തനിക്കു മുന്നേ അത് തിന്നുന്ന എലിയെ ആണ് പിന്നെ താമസിച്ചില്ല ഏലി അൽഫണ് തിന്നുന്ന ഫോട്ടോ എടുത്ത് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്തു കണ്ണടച്ചു തുറക്കും മുമ്പേ ഹോട്ടൽ പൂട്ടിച്ചു.

ഹോട്ടലിൽ കഴിക്കാനായി തയ്യാറാക്കിയ അൽഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സൽ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്ആപ്പ് വഴി സന്ദേശമയച്ചു.

പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോൺ സ്ഥലം സന്ദർശിച്ച് ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ അവിടെ ഉണ്ടായിരുന്ന മിക്ക ഭക്ഷണത്തിലും എലികളുടെ സാന്നിധ്യം കണ്ടെത്തി.പരിശോധനയക്ക് ശേഷം ഉദ്യോഗസ്ഥർ ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. വരും ദിവസങ്ങളിൽ നഗരത്തിലെ എല്ലാ ഭക്ഷണ, പാനീയ വിതരണ ശാലകളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.

പലപ്പോഴും അൽഫണ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല തട്ടുകടയില്‍ നിന്ന് പാഴ്‌സല്‍ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രണ്ടു മാസം മുൻപാണ് . ചേലക്കാട് തട്ടുകടയില്‍നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് വാങ്ങി കഴിച്ചത്. വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് ഈ മാസം തന്നെയാണ് ഒരു രേസ്ടുരന്റ്റ് പൂട്ടിച്ചത് തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

ഷവർമ, അൽഫാം എന്നിവയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ അസാധാരണമായ ഒന്നല്ല. അതിലെ മാംസവും മയോണൈസും സാലഡും പ്രശ്നക്കാരാണ്. എന്നാൽ, മാംസത്തിൽനിന്നു വിഷബാധയേൽക്കാനാണു സാധ്യത കൂടുതൽ. പഴകിയ മാംസം ഉപയോഗിച്ചാൽ മാത്രമേ പ്രശ്നമുണ്ടാകൂ എന്ന ധാരണ തെറ്റാണ്. മാംസത്തിന്റെ വ്യത്യസ്തമായ പാചകരീതി ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുകയും അതു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണു ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം.

മാംസം ബാക്കിവന്നാൽ അതു ഫ്രീസറിൽ കയറ്റുകയാണ് മിക്ക ഹോട്ടലുകളിലും ചെയ്യുന്നത്. ഇതു പിറ്റേന്നെടുത്ത് ഉപയോഗിക്കുന്നവരാണു പലരും. ഫ്രീസറിൽ നിന്നെടുക്കുന്ന മാംസം വീണ്ടും നന്നായി വേവിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വേവാത്ത മാംസം ഉപയോഗിക്കുന്നതും തലേന്നത്തെ മാംസം വീണ്ടും വേവിക്കാതെ ഉപയോഗിക്കുന്നതും ഒരുപോലെ പ്രശ്നമാണ്.

പച്ചമുട്ടയാണു മയൊണൈസിന്റെ പ്രധാന ഘടകം. മുട്ടയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം വളരെക്കൂടുതലാണ്. ഉണ്ടാക്കിയശേഷം സാധാരണ താപനിലയിൽ ആറുമണിക്കൂറിലേറെ മയൊണൈസ് സൂക്ഷിക്കുന്നതു ബാക്ടീരിയകളുടെ പെരുപ്പത്തിനു കാരണമാകും.

ബാക്ടീരിയമൂലമുണ്ടാകുന്ന മറ്റേതൊരു അണുബാധയും പോലെതന്നെയാണ് ഭക്ഷ്യവിഷബാധയും. ഭക്ഷണത്തിലൂടെയല്ലാതെ വരുന്ന ബാക്ടീരിയൽ ഇൻഫെക്‌ഷനുകളും മരണത്തിനു കാരണമാകാറുണ്ട്. അപകടകാരികളായ ബാക്ടീരിയകൾ ഉള്ളിൽ കടന്നാൽ നല്ല ബാക്ടീരിയകൾ ഉപയോഗിച്ച് അവയെ ഇല്ലാതാക്കുകയാണു ശരീരം ചെയ്യുന്നത്. നല്ല ബാക്ടീരിയകളുടെ എണ്ണം ശരീരത്തിൽ കുറയുന്നതാണു ബാക്ടീരിയ മൂലമുള്ള അണുബാധ വർധിക്കാൻ കാരണം.

ചില ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ച് ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ചിലതാകട്ടെ 72 മണിക്കൂറിനു ശേഷമായിരിക്കും പ്രവർത്തിച്ചു തുടങ്ങുക. ചിലയിനം 24 മണിക്കൂറിനകം പ്രവർത്തനം നിർത്തി ഒതുങ്ങുമെങ്കിൽ മറ്റുചിലതിന്റെ ക്രൂരതകൾ ഒരാഴ്ചവരെ നീളാം. എത്രമാത്രം ബാക്ടീരിയ ശരീരത്തിൽ കയറിയെന്നതിനെയും എത്രമാത്രം ജലാംശം ശരീരത്തിലുണ്ടെന്നതിനെയും ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ. കുട്ടികളെയും പ്രായമായവരെയുമാണ് ഭക്ഷ്യവിഷബാധ ഏറ്റവുമധികം ബാധിക്കുന്നത്. ഗുരുതരമായിക്കഴിഞ്ഞാൽ ഇതു മറ്റ് അവയവങ്ങളെ ബാധിക്കുകയും സ്ഥിതി കൂടുതൽ ഗുരുതരമാകുകയും ചെയ്യും.

ബാക്ടീരിയ അണുബാധ വയറിളക്കവും ഛർദ്ദിയും ഉണ്ടാക്കുമ്പോൾ ശരീരത്തിലെ ജലാംശം പെട്ടെന്നു വാർന്നുപോകും. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ നിർജലീകരണം രൂക്ഷമായി മരണമുണ്ടാകാം. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ പലരും ചികിത്സ തേടാൻ വൈകും. വയറിളക്കവും ഛർദ്ദിയും സ്വാഭാവികമായും മാറുമെന്നു കരുതും. അത് അപകടമാണ്. ആശുപത്രിയിലെത്തിയാൽ, നിർജലീകരണം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനും മരണം തടയാനും സാധിക്കും.

karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

2 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

3 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

3 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

4 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

5 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

5 hours ago