എയര്‍ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ. എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്പനി പുനര്ഃനിര്മ്മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ജെ.ആര്.ഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആറ് ദശകങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തിരികെ ലഭിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയെ വീണ്ടും ഉന്നതിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇത് ടാറ്റ ഗ്രൂപ്പിന് പുതിയ അവസങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയിലൂടെ ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയില്‍ പുതിയ ഉയരങ്ങള്‍ തൊടാന്‍ സാധിക്കും. ജെ.ആര്.ഡി ടാറ്റയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനി എന്ന ആദരവ് നേടിയിരുന്നു. ആ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അവസരമാണ് ഇപ്പോള്‍ ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്.
ജെ.ആര്.ഡി ടാറ്റ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് വലിയ സന്തോഷമായേനെ എന്നും രത്തന്‍ ടാറ്റ പറഞ്ഞു. കമ്പനികളുടെ സ്വകാര്യവത്ക്കരണം നടത്താന്‍ തീരുമാനിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന് നന്ദിയറിയിക്കുന്നതായും രത്തന്‍ ടാറ്റ വ്യക്തമാക്കി.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…