kerala

ആദ്യം 6 കോടിയുടെ ലോട്ടറി; പിന്നാലെ കിട്ടിയത് നിധികുംഭം

അന്ന് 6 കോടിയുടെ ബംപര്‍, ഇന്ന് നിധികുംഭം; രത്‌നാകരന്‍ പിള്ളയെ പൊതിഞ്ഞു ഭാഗ്യദേവത കടാക്ഷം ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്പര്‍ ഭാഗ്യക്കുറി ജേതാവിനാണു കൃത്യം രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘നിധിയുടെ’ രൂപത്തില്‍ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചിരിക്കുന്നു … കഴിഞ്ഞ ഡിസമ്പറില്‍ ആറുകോടിയുടെ ബമ്പര്‍ ലോട്ടറി അടിച്ച ഭാഗ്യവാനെ തേടി വീണ്ടും ഭാഗ്യ ദേവത എത്തിയത് ഏവരെയും വലിയ കൗതുകത്തിലാക്കുന്നു വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ മുന്‍ പഞ്ചായത്ത് അംഗം ബി.രത്‌നാകരന്‍ പിള്ളയുടെ പുരയിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണു ‘നിധി’ കണ്ടെടുത്തത്. 20 കിലോയുണ്ട് നാണയശേഖരം. ചില നാണയങ്ങളില്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തലുമുണ്ട്.. ഒന്നര വര്‍ഷം മുന്‍പ് രത്‌നാകരന്‍ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവില്‍ കൃഷി ചെയ്യുന്നതിനായി 2 പേര്‍ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്. നാണയശേഖരം കണ്ടയുടന്‍ രത്‌നാകരന്‍ പിള്ള ചിത്രമെടുത്തു വാട്‌സാപില്‍ ഇട്ടു. പിന്നാലെ കിളിമാനൂര്‍ പൊലീസിലും അറിയിച്ചു…

ലോട്ടറി അടിച്ച പണംകൊണ്ടാണ് രത്‌നാകരന്‍ പിള്ള സ്ഥലം വാങ്ങിയത് കുഴിച്ചപ്പോള്‍ കിട്ടിയതോ അതിശയിപ്പിക്കുന്ന നിധി കാലവറയും .. 2600 പുരാതന നാണയങ്ങളുടെ നിധി. മണ്‍കുടത്തില്‍ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങള്‍ കണ്ടെടുത്തത്. കീഴ്‌പേരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയില്‍ വലിയ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ നാണയങ്ങള്‍ ലഭിച്ചത്.തൊഴിലാളികളുടെ മണ്‍വെട്ടികൊണ്ട് കുടം പൂര്‍ണമായും തകര്‍ന്നിരുന്നു.രത്‌നാകരന്‍പിള്ള അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാണയങ്ങള്‍ ഏറ്റുവാങ്ങി. നാണയങ്ങളുടെ മൂല്യം കണക്കാക്കിയ ശേഷം ചെറിയൊരു വിഹിതം രത്‌നാകരന്‍പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചുചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബി.ആര്‍.വി എന്നെഴുതിയ നാല് കാശ്,? എട്ട് കാശ്,? ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്പ് നാണയങ്ങള്‍ 1950 വരെ ഉപയോഗിക്കപ്പെട്ടിരുന്നു. നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിംഗ് നടത്തിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.തിരുപാല്‍ക്കടല്‍ ക്ഷേത്രത്തിന്റെ പുറകുവശത്തായാണ് നാണയശേഖരം കണ്ടെത്തിയത്. മുന്‍പ് ക്ഷേത്ര ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെന്നും നിധി ശേഖരം അമ്പലവുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് നിഗമനം. നാണയങ്ങള്‍ പുരാവസ്തു വകുപ്പിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാണ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് രാകേഷ് കുമാര്‍ ആര്‍ക്കിയോളജി

.നാട്ടില്‍ സാമൂഹികസേവന രംഗത്ത് പണ്ട് മുതല്‍ സജീവമായിരുന്നു രത്‌നാകരന്‍പിള്ള.നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്‌പേരൂര്‍ വാര്‍ഡില്‍ തുടര്‍ച്ചയായി രണ്ട് വട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാര്‍ഡായതിനാല്‍ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പര്‍ സമ്മാനമായ ആറ് കോടി രൂപ രത്‌നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേര്‍ക്ക് വസ്തുവും വീടും വച്ച് നല്‍കി. ഇപ്പോള്‍ നിധികുംഭം ലഭിച്ച വസ്തു ഒന്നരവര്‍ഷം മുന്‍പാണ് രത്‌നാകരന്‍പിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പുരയിടം. 23 വര്‍ഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

6 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

6 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

7 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

7 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

8 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

8 hours ago