topnews

റേഷന്‍ വിതരണം മൂന്ന് ദിവസം മുടങ്ങും, ഇ പോസ് മെഷീനില്‍ സെര്‍വര്‍ തകരാര്‍

തിരുവനന്തപുരം. സംസ്ഥാനത്ത് റേഷന്‍ വിതരണം മൂന്ന് ദിവസം മുടങ്ങും. ഇ പേസ് മെഷീന്‍ സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ കാരണമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. അതേസമയം സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും പ്രശ്‌നം പരിഹരിക്കുവാന്‍ മുന്ന് ദിവസം എടുക്കുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. എന്‍ഐസിയുടെ സെര്‍വറിലെ തകരാര്‍ കാരണം കഴിഞ്ഞ രണ്ട് ദിവസമായി റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്.

ബുധനാഴ്ച തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അടുത്ത മാസം അഞ്ചാം തീയതിവരെ റേഷന്‍ വിതരണം നടത്താനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 29ന് തകരാര്‍ പരിഹരിച്ചാലും 30ന് ഞായറാഴ്ചയും മേയ് ഒന്നിന് അവധിയും പ്രമാണിച്ചാണ് അഞ്ചാം തീയതിവരെ വിതരണം നീട്ടുവാന്‍ കാരണം.

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി രണ്ടു ലക്ഷം പേര്‍ക്ക് മാത്രമാണ് റേഷന്‍ വിതരണം ചെയ്യാന്‍ സാധിച്ചത്. 10 ലക്ഷം പേര്‍ക്ക് എങ്കിലും റേഷന്‍ ലഭിക്കാതെ പോയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 1.61 ലക്ഷം ഇടപാടുകള്‍ ഇ പോസില്‍ നടന്നെങ്കില്‍ ഇന്നലെ അത് 84891 എണ്ണം മാത്രമാണ്. പ്രതിദിനം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ഇടപാടുകള്‍ നടക്കുന്ന സ്ഥാനത്താണിത്.

ഏപ്രില്‍മാസത്തെ റേഷന്‍ വിതരണത്തിന് നാല് ദിവസം ശേഷിക്കെ ആകെയുള്ള 93.53 ലക്ഷം കാര്‍ഡ് ഉടമകളില്‍ 42.36 ലക്ഷം പേര്‍ മാത്രമാണ് റേഷന്‍ വാങ്ങിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സെര്‍വര്‍ തകരാറിലായത്.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

4 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

37 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

38 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

59 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago