topnews

നടപടി കടുപ്പിച്ച് സര്‍ക്കാര്‍: സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കില്ല, പേരുവിവരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

ഓണത്തിനുമുന്‍പ് നല്‍കിയ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഏപ്രില്‍ രണ്ടാം പകുതി മുതല്‍ മേയ് അവസാനം വരെയായിരുന്നു വിതരണം. അന്ത്യോദയ, മുന്‍ഗണന, സംസ്ഥാന സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് ഇനി മുതല്‍ റേഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.

കിറ്റ് വാങ്ങാത്തവര്‍ക്ക് വീണ്ടും റേഷന്‍ വാങ്ങാന്‍ അര്‍ഹത ലഭിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ അവസരം നല്‍കും. ഇത്തരക്കാര്‍ റേഷന്‍ വാങ്ങാന്‍ അനര്‍ഹരല്ലെന്ന കണ്ടെത്തലാണ് പൊതുവിതരണ വകുപ്പിനുള്ളത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കിറ്റ് വാങ്ങാത്തവരുടെ കാര്‍ഡ് വിവരങ്ങള്‍ റേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നിന്ന് നീക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ അവകാശമാണെന്നിരിക്കെ ഇത് നിഷേധിച്ചാല്‍ കാര്‍ഡ് ഉടമക്ക് നിയമപരമായി ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. കൊവിഡ് തുടക്കത്തില്‍ പലരും വീടുകളിലെത്താന്‍ പറ്റാതെ ലോക്ഡൗണിലായിരുന്നു. ഇങ്ങനെ വരാനാകാത്തവും കൊവിഡ് രോഗമുള്ളമുള്ളവരും നിരവധിയാണ്. ഇവര്‍ക്ക് റേഷന്‍ തടയുന്നത് ശരിയല്ലെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

21 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

41 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

42 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

58 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago