kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തനം സമയം പഴയപടിയാക്കി ; മാറ്റം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം : റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി പരാതി ഉയർന്നിരുന്നു.

മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ വേനലിന്റെ കാഠിന്യം കൂടിവരുന്നതും പ്രവര്‍ത്തനസമയത്തിൽ മാറ്റം വരുത്താൻ കാരണമായി.

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 2023 ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Karma News Network

Recent Posts

ഇറക്കി വിടവരേ, ഊതീട്ട് പോയാ മതി, നാട്ടുകാർ തടഞ്ഞ പോലീസ് സംഘത്തേ CI രക്ഷിച്ചുകൊണ്ടുപോയി

പട്ടാഴിയിൽ നാട്ടുകാർ കഴിഞ്ഞ രാത്രി പോലീസ് വാഹനം തടയുന്ന ദൃശ്യങ്ങൾ ആണിത്. പോലീസുകാർ മദ്യപിച്ചു എന്നായിരുന്നു ആരോപണം. പോലീസ് വാഹനത്തിൽ…

5 mins ago

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

12 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

37 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

52 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

1 hour ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

1 hour ago