entertainment

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് മുമ്പേ വിവാഹമോചിതരാകുന്നു, രവീന്ദറിന് പറയാനുള്ളത്

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തിയിരുന്നത്. വിമർശനങ്ങൾക്ക് ഇരുവരും മറുപടിയും നൽകിയിരുന്നു.

ഭാര്യക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ രവീന്ദർ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവീന്ദറും മഹാലക്ഷ്മിയും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ഇതിനിടെ പുറത്ത് വന്നു. രവീന്ദർ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. പൊതുവെ ഭാര്യക്കൊപ്പമുള്ള ഫോട്ടോകളാണ് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.

ഇതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയെന്ന അഭ്യൂഹം പരന്നത്. വിവാഹ മോചനമെന്ന വാർത്തകൾ പരന്നതോടെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദർ. തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് രവീന്ദർ വ്യക്തമാക്കി. ഭാര്യ ​ഗോസിപ്പിനെക്കുറിച്ച് തന്നോട് പറഞ്ഞ വാക്കുകളും രവീന്ദർ പങ്കുവെച്ചു. ‘ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കരുതെന്ന് എത്ര തവണ പറഞ്ഞതാണ്’

സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നമ്മൾ പിരിയുകയാണെന്നാണ്. ഇനിയും ഇതാവർത്തിച്ചാൽ എനിക്ക് പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് മാത്രം മൂന്ന് നേരം ഭക്ഷണമായി തരും,’ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച മഹാലക്ഷ്മിയുടെ വാക്കുകളിങ്ങനെ. ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും രവീന്ദർ പങ്കുവെച്ചിട്ടുണ്ട്. ​ഗോസിപ്പ് പരത്തുന്നവരോട് ഇതിനൊരു അവസാനം ഇല്ലേയെന്നും രവീന്ദർ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. പൊതുവെ ഇത്തരം ​ഗോസിപ്പുകളോട് മഹാലക്ഷ്മി പ്രതികരിക്കാറില്ല.

Karma News Network

Recent Posts

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി…

11 mins ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

47 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

47 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

1 hour ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

1 hour ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

2 hours ago