entertainment

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: വയലിനിസറ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു. നേരത്തെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും അപകടമരണമാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നും സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സോബി ജോര്‍ജ് സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനും സി.ബി.ഐ നടപടി ആരംഭിച്ചിരുന്നു.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

19 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

24 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

44 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

57 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago