തിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. രാഹുലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പൂജപ്പുര ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഇതില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതിയാണ്.
പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ഗതാഗതം തടസ്സം സൃഷ്ടിക്കല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. പോലീസിന്റെ നിര്‍ദേശം ലംഘിച്ച് കൂട്ടം ചേര്‍ന്നു, സര്‍ക്കാര്‍ ഫ്ളെക്സുകള്‍ നശിപ്പിച്ചു എന്നി കുറ്റങ്ങളും പോലീസ് ആരോപിക്കുന്നു.
കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി. സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്. രാഹുലിന് ജയിലിന് പുറത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്.
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…