പത്തനംതിട്ട വെണ്ണിക്കുളത്ത് വെള്ളപ്പൊക്കത്തിൽ തകർന്ന കോമളം പാലത്തിന്റെ പുനർനിർമ്മാണം വൈകുന്നു. പല തവണ പാലത്തിന് പണം അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. പാലം ഇല്ലാതായതോടെ കല്ലൂപ്പാറ പഞ്ചായത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ഒറ്റപ്പെട്ടു. ചില സന്നധ സംഘടനകൾ ചേർന്ന് താത്കാലിക പാലം നിർമ്മിച്ചെങ്കിലും മണിമലയാറ്റിലെ ഓഴുക്കിനെ പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ അതും തകർന്നു.
എന്നാൽ വർഷങ്ങൾ പഴക്കമുള്ള പാലം പൂർണമായും പൊളിച്ച് നീക്കി പുതിയത് പണിയുന്നതിനെ പറ്റി ആലോചിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ പത്ത് കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാർത്ഥികളടക്കമുള്ളവർ ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ. കടത്ത് വള്ളം ക്രമീകരിച്ചതും ഫലം കണ്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബറിലെ മഴയിൽ കലിതുള്ളിയൊഴുകിയ മണിമലയാറാണ് കോമളം പാലത്തിന്റെ ഒരു വശം തകർത്തെറിഞ്ഞത്.
തുരുത്തിക്കാട് അമ്പാട്ടുഭാഗം മാരേട്ടുതോപ്പ് കോമളം കുംഭമല തുടങ്ങിയ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളെയാണ് പാലം തകർന്നത് ബാധിച്ചത്. അത്യാവശ സാധനങ്ങള്‍ വാങ്ങാനും സ്കൂളിലേക്കും കോളേജിലേക്കും പോകേണ്ടി വരുമെന്നതും പ്രതിസന്ധിയിലായി. സൈന്യത്തിന്റെ ബെയിലി പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ കേന്ദ്ര പ്രതിരോധ മന്ത്രിയെ സമീപിച്ചിട്ടുണ്ട്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…