kerala

ചുവന്ന നിറമുള്ള അപൂർവഭൂഗർഭ മത്സ്യത്തെ കണ്ടെത്തി , മഹാപ്രളയ സാധ്യതയെന്ന് ശാസ്ത്രലോകം

ചോരയുടെ നിറമുള്ള അപൂർവഭൂഗർഭ മത്സ്യം മുതൽ കേരളത്തിലെ നാല് ഭൂഗർഭമീനുകൾ വംശനാശഭീഷണി നേരിടുന്നു എന്ന വിവരങ്ങൾ പുറത്തു വരുന്നു . മഹാപ്രളയത്തോടു അനുബന്ധിച്ചു എത്തിയ ഭൂഗർഭ മത്സ്യങ്ങൾ ആയ ഷാജിയും കലാമും ഭുജിയയും ഗൊല്ലവും ആണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ആഫ്രിക്കയിലും ഉൾപ്പെടെ 250 ഇനത്തിൽ ഇത്തരത്തിലുള്ള മത്സ്യങ്ങളുണ്ട്. ഇവയിൽ നാല് ഇനങ്ങൾ ഇതിനകം കേരളത്തിൽ കണ്ടെത്തിക്കഴിഞ്ഞു. മഹാപ്രളയത്തിന് ശേഷമാണ് ഇവ കൂടുതലായി പുറത്തുവരാൻ തുടങ്ങിയത് ,അതിൽ തന്നെ ക്രിപ്റ്റോഗ്ലാനിസ് ഷാജി, ഹൊറഗ്ലാനിസ് അബ്ദുൽ കലാമി, പാഞ്ചിയോ ഭുജിയ, എനിഗ്മചന്ന ഗൊല്ലം എന്നിവയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) എന്ന ഏജൻസിയാണ് പട്ടിക തയാറാക്കിയത്. ഷാജിയും കലാമിയും ഭുജിയയും അതീവസംരക്ഷണം ലഭിക്കേണ്ട ഇനങ്ങളാണെന്ന് ഏജൻസി വ്യക്തമാക്കുന്നു.

2011ൽ തൃശൂർ പേരാമ്പ്രയിലെ ഒരു വീട്ടിൽനിന്നാണ് ക്രിപ്റ്റോഗ്ലാനിസ് ഷാജിയെ കണ്ടെത്തിയത്. വീട്ടിലെ പൈപ്പിലൂടെ വന്ന മീനിനെ മിഡു എന്ന പെൺകുട്ടിയാണ് ആദ്യം കണ്ടത്. അതിനാൽ ഈ മീനിനെ മിഡു മീൻ എന്നും ശാസ്ത്രജ്ഞർ വിളിക്കാറുണ്ട്. സംസ്ഥാന ജൈവവൈവിധ്യബോർഡ് മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.പി. ഷാജിയോടുള്ള ബഹുമാനാർഥമാണ് ശാസ്ത്രനാമത്തിൽ ഷാജി എന്ന പേര് ഉൾപ്പെടുത്തിയത്. ആറ് സെന്റിമീറ്റർ നീളം, വികാസംപ്രാപിക്കാത്ത കണ്ണ്, സുതാര്യമായ ത്വക്ക് എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ.2012ല്‍ തൃശൂർ പുതുക്കാടിനു സമീപമാണ് കലാമിയെ കണ്ടെത്തുന്നത്. മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ബഹുമാനാർഥമാണ് പേരിട്ടത്. മീശരോമമുള്ള കണ്ണില്ലാത്ത ഈ മീനിന് നാല് സെന്റിമീറ്റർ നീളമുണ്ട്. കിണറിൽ മാത്രം വസിക്കുന്ന ഇവ പുതുക്കാടിനു 5 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് കാണപ്പെടുന്നത്.

കോഴിക്കോട് ചേരിഞ്ചാലിൽ നിന്ന് 2019ലാണ് ഭുജിയയെ കണ്ടെത്തുന്നത്. വടക്കേ ഇന്ത്യയിലെ ഭുജിയ മിക്സചറുമായി രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേരിട്ടത്. പാതാളപ്പൂന്തരകൻ എന്ന പേരിലും അറിയപ്പെടുന്നു. ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കോട്ടയ്ക്കൽ, തൃശൂർ, വിയ്യൂർ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.അതേ വർഷം മലപ്പുറം വേങ്ങരയിൽ കണ്ടെത്തിയ മീൻ ആണ് എ നിഗ്മചന്ന ഗൊല്ലം. 120 വർഷം പഴക്കമുള്ള ജീവിവർഗം കോഴിക്കോട് പേരാമ്പ്ര, തിരുവല്ല, മലയാറ്റൂർ എന്നിവിടങ്ങളിലും കാണപ്പെടുന്നു. 12 സെന്റിമീറ്റർ നീളമുള്ള ഗൊല്ലം പാമ്പിനെ പോലെയാണ് സഞ്ചരിക്കുക. കുറഞ്ഞവായുവിലും ജീവിക്കാൻ കഴിയുന്ന ഇത്തരം മത്സ്യങ്ങൾ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്.

അതേസമയം,2018 ലാണ് കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ മഹാപ്രളയം നടന്നത് .1924ലെ പ്രളയത്തിനുശേഷം കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് സമീപകാലത്തു നടന്നത് .അതിശക്തമായ ഉരുൾപൊട്ടലിനെയും മഴയെത്തുടർന്ന്മിക്ക ജില്ലകളിലും വെള്ളത്തിനു അടിയിലായിരുന്നു.കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരണമടഞ്ഞത് .കൂടാതെ 40,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തിനോട് അനുബന്ധിച്ചു കേരളത്തിന് ഉണ്ടായതും. ഉയർന്ന അളവിൽ മഴ പെയ്യുകയും ,ഇതിനെത്തുടർന്നു അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത് .കൂടാതെ , ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണമായിരുന്നു .

കൂടാതെ ഇനി വരാൻ പോകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനം അടക്കമുള്ള പ്രതിഭാസങ്ങള്‍ ഭൂമിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങൾ പറയുന്നത് . . അന്തരീക്ഷ താപനില വലിയതോതില്‍ ഉയരുന്നത് മഞ്ഞുരുക്കത്തിനും സമുദ്ര ജലവിതാനം ഉയരുന്നതിനും മഹാപ്രളയത്തിനു ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ . ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ വ്യത്യസ്ത മേഖലകളില്‍ ഉയരാനിടയുള്ള സമുദ്രനിരപ്പ് സംബന്ധിച്ച് നാസയുടെ വിശകലനം.അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്ര മേഖലയില്‍ ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് താപനില വര്‍ധിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനനുസരിച്ച് സമുദ്രജലവിതാനവും വര്‍ധിക്കും. രൂക്ഷമായ കടലേറ്റം പോലുള്ള സമുദ്ര പ്രതിഭാസങ്ങള്‍ നേരത്തേ നൂറ്റാണ്ടില്‍ ഒരിക്കലാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ആവര്‍ത്തിച്ചുവരുന്നു. 2050ഓടെ 6-9 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ദൃശ്യമാകും. നൂറ്റാണ്ട് അവസാനത്തോടെ ഇത് പ്രതിവര്‍ഷം സംഭവിക്കുമെന്നും പഠനം പറയുന്നു.കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒക്കെ പ്രതീക്ഷിക്കാം. അതായത് ഒരു ദ്വീപു രാഷ്ട്രം എന്നു പറയുമ്പോള്‍ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് നദികളിലെ ജലനിരപ്പും ഉയരും. തീര്‍പ്രദേശങ്ങളെ പോലെ തന്നെ പല ഉള്‍പ്രദേശങ്ങളും അപകടത്തിലാകും.ലണ്ടന്‍ നഗരം എല്ലാ ഭാഗത്തുനിന്നും വെള്ളത്താല്‍ ചുറ്റപ്പെടുന്ന സാഹചര്യമുണ്ടാകും.

ഐസ് പാളികൾ ഉരുകുന്നതും അതോടൊപ്പം ചൂടുകൂടുന്നതുമൂലം സമുദ്രത്തിലെ ജലം വികസിക്കുന്നതുമാണ് ജലനിരപ്പ് ഉയരുവാന്‍ കാരണമാകുന്നത്. ഉഷ്ണതരംഗത്തിന്റെ തോത് വര്‍ധിക്കുമെന്നും വരള്‍ച്ച, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ ഏറുമെന്നും പഠനം വ്യക്തമാക്കുന്നു

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

6 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

24 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

40 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

54 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago