ലൈംഗിക പീഡനക്കേസില്‍ മേയ് 19ന് ഹാജരാകുമെന്നാണ് വിജയ് ബാബു പോലീസിന് നേരത്തേ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നത്. ബിസിനസ് ടൂറിലാണെന്നും മേയ് 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്പോര്‍ട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നല്‍കിയത്. അതില്‍ വീഴ്ച വരുത്തിയതിനാലാണ് കഴിഞ്ഞ ദിവസം പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയത്. കൊച്ചി സിറ്റി പോലീസ് നല്കിയ അപേക്ഷയെത്തുടര്‍ന്നായിരുന്നു നടപടി.
ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. യാത്രാരേഖ റദ്ദായ സാഹചര്യത്തില്‍ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
വിജയ് ബാബു യുഎഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…