തിരുവനന്തപുരം. സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചത് ഗുണനിലവാരം നോക്കാതെ. ഗുണനിലവാര പരിശോധന നടത്താതെയാണ് സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അടിയന്തര സാഹചര്യം പരിഗണിച്ചായിരുന്നു ഇതെന്നാണ് ന്യായവാദം.
വാക്സിന് വിതരണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളുന്നതാണ് കോർപറേഷന്റെ വിശദീകരണം എന്ന് മാത്രമല്ല, ഇക്കാര്യത്തിൽ മന്ത്രി വീണ ജോർജ് നിയമ സഭയിൽ പറഞ്ഞതും, മാധ്യമങ്ങളോട് പറഞ്ഞതും ഒക്കെ പച്ച നുണയായിരുന്നു എന്നും വ്യക്തമാവുകയാണ്. മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡി എസ് ചിത്ര ഗുണനിലവാരം നോക്കാതെയാണ് വാക്സിൻ കൊണ്ടുവന്നതെന്ന് പറഞ്ഞിരിക്കുന്നത്.
വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സിന് ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല. പേ വിഷ ബാധ വാക്സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
മുന്‍ വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയിരുന്ന കാര്യവും എംഡി പറഞ്ഞിരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സിന് എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…