കൊച്ചി. കഴിഞ്ഞ 10 ദിവസമായി വിഷപ്പുക നിറഞ്ഞ് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ജനത. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നടന്ന അഴിമതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പ്രതികരിച്ചു. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് നീരജ് മാധവ്.
ബ്രഹ്മപുരും മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ചുകൊണ്ടാണ് നിരജ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു ഡോക്യുമെന്ററി ഇറങ്ങിയിട്ട് അത് കാണാതെ പോയതില്‍ ദുഖമുണ്ടെന്ന് നിരജ് പറയുന്നു. നമുക്ക് മുന്നില്‍ ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചിട്ടും അതിനെക്കുറിച്ച് അറിയാനും പ്രതികരിക്കാനും ശ്രമിക്കാത്തതില്‍ ലജ്ജിക്കുന്നുവെന്ന് നിരജ് പറഞ്ഞു.
ബ്രഹ്മപുരത്തെ ഭീകരത എല്ലാവര്ക്കും കാട്ടിത്തരുന്ന ഈ ഡ്യോക്യുമെന്ററി എല്ലാ മലയാളികളും കണ്ടിരിക്കണം. ഇതിനെതിരെ പ്രതികരിച്ചാല്‍ വലിയ മാറ്റം ഉണ്ടാകുമോ എന്നറിയില്ല. ഈ ഡ്യോക്യുമെന്ററി പുറത്തിറക്കിയ മഹേഷ് എന്ന സംവിധായകനും സംഘത്തിനും ബിഗ് സല്യൂട്ട് എന്നും നീരജ് പറയുന്നു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…