topnews

കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന് റിപ്പോർട്ട് ; നയനയുടെ മരണം പുനരന്വേഷിക്കാന്‍ പൊലീസ്

തിരുവനന്തപുരം : യുവസംവിധായക നയന സൂര്യയുടെ മരണം പുനരന്വേഷിച്ചേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കാന്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. കൊലപാതക സാധ്യതയുണ്ടോയെന്നാണ് വീണ്ടും അന്വേഷിക്കുന്നത്. മരണം നടന്ന് നാല് വര്‍ഷമാകാന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നയനയ്ക്ക് എന്ത് സംഭവിച്ചൂവെന്ന ചോദ്യം ശക്തമാകുന്നത്.

കൊല്ലപ്പെട്ടതാകാമെന്ന സംശയം വര്‍ധിപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതാണ് അതിന് കാരണം. കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കഴുത്തിലും അടിവയറ്റിലും പരുക്കുകളേറ്റെന്ന നിഗമനവും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലേക്ക് മാറ്റി അന്വേഷണം അവസാനിപ്പിച്ചിരുന്നു.

രോഗം മൂലമുള്ള മരണമെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. അതിനെ തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേസ് ഫയലുകള്‍ പുനപരിശോധിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ.ദിനിലിനോട് നിര്‍ദേശിച്ചത്.

മ്യൂസിയം പൊലീസില്‍ നിന്ന് ഫയലുകള്‍ വിളിച്ചുവരുത്തിയ എ.സി.പി പരിശോധന തുടങ്ങി. അന്വേഷണത്തിലോ നിഗമനത്തിലോ വീഴ്ചയുണ്ടെന്ന് കണ്ടാല്‍ പ്രത്യേകസംഘം രൂപീകരിച്ച് കേസ് വീണ്ടും അന്വേഷിക്കും. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമാകും.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

3 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

4 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

36 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

41 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago