മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജീഷ വിജയന്. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു രജീഷയുടെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. അടുത്തിടെ തമിഴില്‍ ധനനുഷിന്റെ നായികയായി ഗംഭീര അരങ്ങേറ്റമാണ് രജീഷ കാഴ്ച വെച്ചത്. തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി.
ഇപ്പോള്‍ തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് രജീഷ വിജയന്. ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടി പറയുന്നു.
രജീഷ വിജയന്റെ വാക്കുകള്‍ ഇങ്ങനെ, ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ മോഹമുള്ള നിരവധി നടന്മാര് ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത് അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…