entertainment

കമലഹാസൻ ചുംബിച്ചത് അനുവാദമില്ലാതെ,സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് അങ്ങനെ ഒരു രംഗമില്ലെന്ന് അറിയുന്നത്- രേഖ

കമൽഹാസനെതിരെയുള്ള നടി രേഖയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.കമൽഹാസൻ അവതാരകനായെത്തുന്ന ബി​ഗ് ബോസിൽ രേഖ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.1986ൽ പുറത്തിറങ്ങിയ പുന്നഗെെ മന്നൻ എന്ന സിനിമയിൽ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്.ഈ രംഗത്തെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ച വിഷയമാകുന്നത്

1986ൽ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നൻ.ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്.വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്.അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം.ചുംബിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്ന് രേഖ പറയുന്നു.തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ല.കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല.കമലിന് മാത്രമേ ഇതെക്കുറിച്ച്‌ സംസാരിക്കാനാകൂ എന്ന് രേഖ പറഞ്ഞു

എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു.വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർഎന്നോടു പറഞ്ഞു.ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു

പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു.എന്നാൽ സഹപ്രവർത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി.ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു,അവരെന്ന പറ്റിച്ച് ഉമ്മ തന്നുവെന്ന്.സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിരുന്നു.അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു.കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നു

 

Karma News Network

Recent Posts

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

8 mins ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

10 mins ago

തലസ്ഥാനത്തെ അരുംകൊല, മുഴുവൻ പ്രതികളും പിടിയിൽ, റിമാൻഡ് ചെയ്തു

തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട്…

25 mins ago

കെ കെ ശൈലജ എന്ന വിഗ്രഹം വീണുടയും, പ്രതീക്ഷകൾ എല്ലാം പാർട്ടി കൈവിട്ടു

വടകരയിൽ സി.പി.എമ്മിന്റെ അന്തിമ വിശകലനം വന്നു. കെ കെ ശൈലജക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ജയിച്ചാൽ പരമാവധി ഒരു 1200നും…

45 mins ago

തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ അടി, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് : ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടി. . കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു.…

50 mins ago

ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള…

1 hour ago