entertainment

നാല് ഭര്‍ത്താക്കന്മാര്‍ ജീവിതത്തില്‍ കടന്നു വന്നെങ്കിലും പ്രണയിച്ചത് ഒരേ ഒരാളെ, രേഖ രതീഷ് പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. പല സീരിയലുകളിലായി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും ഏറെ സജീവമാണ് നടി. തുടക്കസമയം വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയ രേഖ ഇപ്പോള്‍ അമ്മ വേഷങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. രേഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് രേഖ തുറന്ന് പറഞ്ഞത്. അച്ഛനും അമ്മയും പിരിഞ്ഞതിനാല്‍ ഒറ്റക്കായ അവസ്ഥ ആയിരുന്നു എന്നും പിന്നീട് സംഭവിച്ച വിവാഹങ്ങള്‍ എല്ലാം തന്നെ അബദ്ധം ആയിരുന്നു എന്നും രേഖ പറയുന്നു.

രേഖയുടെ വാക്കുകള്‍ ഇങ്ങനെ, ‘എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. എന്നാല്‍ ആരും എന്നെ യഥാര്‍ത്ഥമായി സ്‌നേഹിച്ചിട്ടില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ് അതും എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത പ്രണയം ആയിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി കടന്ന് വന്നു എങ്കിലും അവരാരോടും അത്ര പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്.

ഞങ്ങള്‍ സന്തോഷത്തോടെ ആണ് കഴിയുന്നത് പതിനെട്ടാം വയസില്‍ ആണ് തന്റെ ആദ്യ വിവാഹം. യൂസഫ് എന്ന വ്യക്തിയെ ആണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ട് നിന്നില്ല. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിച്ചു. അതില്‍ പിന്നെ കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അയാന്‍ എന്നൊരു മകനുണ്ട്’.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

23 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

30 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

44 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

59 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago