entertainment

ഇതെന്നെ ബാധിക്കില്ല, പക്ഷേ ഞാന്‍ നോക്കുന്നത് എന്റെ മകന്റെ കാര്യം മാത്രമാണ്, രേഖ രതീഷ് പറയുന്നു

മലായളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. നിരവധി സീരിയലുകളില്‍ താരം ശ്രദ്ധേയയായി. താന്‍ ഇനി അടുത്തൊന്നും അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് നിലപാടുമായി വന്നിരിക്കുകയാണ് നടി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

രേഖയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ വ്യക്തി ജീവിതം ആര്‍ക്കും അറിയാത്ത കാര്യമല്ല. ഞാന്‍ തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. പിന്നെയും പിന്നെയും അത് പറയേണ്ടതില്ല. അങ്ങനെ എഴുന്നവര്‍ക്ക് പൈസയുടെ ലാഭം ഉണ്ടാവാം. എന്നെ വെറുപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലെന്ന് എനിക്ക് അറിയാം. ഇതൊന്നും ഞാന്‍ ചിന്തിച്ചോണ്ട് നടക്കുന്നുമില്ല, ഇതെന്നെ ബാധിക്കുകയുമില്ല. പക്ഷേ ഞാന്‍ നോക്കുന്നത് എന്റെ മകന്റെ കാര്യം മാത്രമാണ്. ഇങ്ങനത്തെ ക്യാപ്ഷന്‍ ഇടുന്നവര്‍ അതാലോചിക്കണം.

പുള്ളിക്കാരിയ്ക്ക് ഒരു മകന്‍ ഉണ്ടെന്നും ആ കുട്ടി വളരുകയാണെന്നും അവന്റെ കൂട്ടുകാരുടെയും ടീച്ചേഴ്സും ഒക്കെ ഉണ്ടെന്ന് ഓര്‍ക്കണം. അങ്ങനെ ഉള്ളപ്പോള്‍ ഇത്തരം ക്യാപ്ഷന്‍ കാണുന്നത് അവര്‍ക്കൊരു റീമാര്‍ക്കായി തോന്നും. അത് ബാധിക്കുന്നത് എന്റെ മകനെയാണ്. എന്നെ പറഞ്ഞാല്‍ കുഴപ്പമൊന്നില്ല. ഇപ്പോള്‍ ഞാന്‍ നോക്കുന്നത് എന്റെ മകനെ മാത്രമാണ്. അവനൊന്ന് സേഫ് ആവുന്നത് വരെ ഇന്റര്‍വ്യൂ ഒന്നും കൊടുക്കരുത് എന്നാണ് വിചാരിക്കുന്നത്. ഇപ്പോള്‍ ആറാം ക്ലാസിലേക്ക് എത്തുകയാണ്. അവന്‍ പത്താം ക്ലാസ് ഒക്കെ എത്തിയതിന് ശേഷം അഭിമുഖത്തിന് വരാം.

കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകന്‍ അയാന്‍. അങ്ങനെ കുസൃതിക്കാരന്‍ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന്‍ ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. എപ്പോഴും അമ്ബലത്തില്‍ പോയാലും കുറേ നേരം പ്രാര്‍ഥിക്കാറുണ്ട്. അവന്‍ എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം. അതാണ് പ്രാര്‍ഥന എന്നാണ് പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷന്‍ ആയിരുന്നത്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

19 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

27 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

41 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

55 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago