entertainment

കുടുംബിനി ആയിരിക്കാന്‍ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല- നടി രേഖ രതീഷ്

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരസ്പരം എന്ന സീരിയൽ വലിയ രീതിയിൽ ഹിറ്റ് ആയതോടെ രേഖ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു.

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം, വാക്കുകൾ, പത്തുവയസ്സായി ഇപ്പോൾ മകന്. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാ‍ർഥിയാണ്. എൻറെ ബുദ്ധിമുട്ടൊക്കെ ഇപ്പോൾ മാറി വരുന്നു. അവൻ ചെറുതായിരുന്ന സമയത്തെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവർക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എൻറെ ജീവിതം, കൊവിഡ് കാലം പരമ്പരകളെയൊക്കെ ബാധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ വീണ്ടും എല്ലാം തുടങ്ങി. മാസ്ക് വെച്ച് അഭിനയിക്കാൻ ഒക്കത്തില്ലല്ലോ, കുട്ടികളാണ് കൊവിഡ് സമയത്ത് ഏറെ ബുദ്ധിമുട്ടിയവർ. നമ്മൾ ആരെയെങ്കിലുമൊക്കെ പുറത്ത് കാണുമല്ലോ, അവർ വീട്ടിൽ തന്നെയിരുന്ന് കൂട്ടിലടച്ച കിളികളെ പോലെയായി പോയില്ലേ.

വർക്കൗട്ട് ചെയ്തിരുന്നു, ശരീരഭാരം കുറച്ച ശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച മേക്കോവർ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ കുറച്ചുനാളായി വർക്കൗട്ടൊക്കെ മുടങ്ങിയിരിക്കുകയാണ്. കൊവിഡ് വാക്സിൻ എടുത്ത ശേഷമുള്ള ക്ഷീണം മാറി വരുന്നുള്ളു. വർക്കൗട്ട് രണ്ടാമതും ആരംഭിക്കണമെന്നുണ്ട്. സീരിയലുകൾ ആളുകളെ വഴിതെറ്റിക്കുന്നുവെന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല. എല്ലാ മേഖലയിലും നന്മയും തിന്മയുമില്ലേ, ആളുകളല്ലേ വിവേചന ബുദ്ധിയോടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ നല്ലതുമാത്രമല്ലല്ലോ ഉള്ളത്. സീരിയലുകൾ കുറച്ചാളുകളുടെ ഉപജീവനമാർഗ്ഗമാണ്, അധിക്ഷേപിക്കുന്നത് ശരിയല്ല,

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

27 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

39 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago