entertainment

റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് ആരാധകരെ വേദനിപ്പിക്കാതിരിക്കാൻ – വിജയ് ദേവരക്കൊണ്ട Vijay Deverakonda Rashmika Mandanna

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തെന്നിന്ത്യയിലെ ഇഷ്ട ജോഡിയാണ്. രണ്ടു സിനിമകളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നതെങ്കിലും ഈ ജോഡിക്കാണ് ആരാധകർ ഏറെ. ഇപ്പോഴിതാ ഇവർ പ്രണയത്തിലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. ഇവർ പ്രണയത്തിലാണെന്ന തരത്തിൽ ഒട്ടനവധി അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഇരുവരും തമ്മിൽ ഉടൻ വിവാഹം ഉണ്ടാകുമെന്നുവരെ റിപ്പോർട്ടുകൾ വന്നു. സംഭവത്തിൽ ഇവർ പ്രതികരിക്കാൻ തയാറായിട്ടില്ല. അതിനിടെയാണ് രശ്മികയെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് വിജയ് മനസു തുറന്നിരിക്കുന്നത്.

സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയപ്പോഴാണ് രശ്മികയെക്കുറിച്ച് താരം മനസ് തുറക്കുന്നത്. ‘തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്’എന്നാണ് വിജയ് പറഞ്ഞത്. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ട്. താരം പറഞ്ഞു.

തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് തന്റെ ആരാധകരെ വേദനിപ്പിക്കാതിരിക്കാനാണ് എന്നാണ് വിജയ് പറയുന്നത്. ഒരിക്കൽ താൻ അത് പറയും. വിജയ് പറഞ്ഞിരിക്കുന്നു. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും ചുവരുകളിലും ഫോണുകളിലും നിങ്ങളുടെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു. അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു; അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ് ദേവരക്കൊണ്ട പറഞ്ഞു.

വിജയ് പുതിയ ചിത്രത്തിലൂടെ ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവച്ചിരി ക്കുകയാണ്. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് ചിത്രത്തിൽ വിജയുടെ നായിക.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

11 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago