ചെന്നൈ. കാമുകിയുമായുള്ള ബന്ധം തകർന്നതിനു പിന്നാലെ 29കാരനായ ഡോക്ടർ സ്വന്തം മെഴ്സിഡീസ് കാർ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സഹപാഠിയായിരുന്ന പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതിനുപിന്നാലെ ഇയാൾ വിഷാദരോഗത്തിന് അടിമയായെന്നാണ് പോലീസ് പറയുന്നത്.
വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു. കാർ കത്തിച്ചതിനു പിന്നാലെ ഡോക്ടർ അതിനുള്ളിൽ കയറിയിരുന്നത് ജീവനൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് കരുതുന്നത്. കാമുകിക്കൊപ്പം സ്ഥിരമായി എത്തിയിരുന്ന കുളത്തിനു സമീപം വച്ചാണ് കാർ കത്തിക്കാൻ ശ്രമിച്ചത്.
കത്തിയ കാറിനുള്ളിൽ കുറച്ചുനേരം ഇയാൾ ഇരുന്നെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു. പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. കാർ പൂർണമായി കത്തിനശിച്ചു. പെൺകുട്ടിയെ പോലീസ് കണ്ടെത്തി. അവർ സുരക്ഷിതയായിരിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…