national

അമ്മയുമായി അയല്‍ക്കാരന് ബന്ധമുണ്ടെന്ന സംശയം ; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

ഗാസിയാബാദ്: യുവാവ് അയല്‍ക്കാരനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സാഹിബബാദ് സ്വദേശി സുരാജി(22)ആണ് അയല്‍ക്കാരനായ രാജ്കുമാറിനെ(25) കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുരാജിന്റെ മാതാപിതാക്കളെയും പോലീസ് പിടികൂടി. അമ്മയുമായി രാജ്കുമാറിന് രഹസ്യബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണ് കൊലപാതകത്തിന് കാരണമായത്.

ശനിയാഴ്ച രാജ്കുമാറിന്റെ വീട്ടിലെത്തിയ പ്രതി, തന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടോയെന്ന് നേരിട്ട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മടങ്ങിപ്പോയ പ്രതി ഇരുമ്പ് വടിയുമായി തിരികെ എത്തി രാജ്കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജ്കുമാറിനെ ബന്ധുക്കൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാൽ ചികിത്സയിലിരിക്കെ യുവാവ് ഞായറാഴ്ച വൈകിട്ടോടെ മരണപ്പെട്ടു. തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തി സുരാജിനെ പോലീസ് പിടികൂടിയത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സുരാജിന്റെ മാതാപിതാക്കളായ രാജാറാം(46) ഫൂല്‍മതി(45) എന്നിവരും കേസില്‍ പ്രതികളാണ്. രാജ്കുമാറിനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതാണ് മാതാപിതാക്കൾക്കെതിരായ കുറ്റം.

Karma News Network

Recent Posts

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

9 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

38 mins ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

1 hour ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

2 hours ago