കൊച്ചി. തീവ്രവാദ കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനെത്തിയ എൻ ഐ എ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പകർത്തിയ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് കോടതി താക്കീത് നൽകി. പോപ്പുലർഫ്രണ്ട് നേതാക്കളുടെ ബന്ധുക്കൾ ആണ് കൊച്ചി എൻ ഐ എ കോടതി വളപ്പിൽ എൻ ഐ എ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പകർത്തിയത്. എൻ ഐ എ രാജ്യ വ്യാപകമായി നടത്തിയ റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നാടകീയമായ സംഭവം നടക്കുന്നത്.
‘ദുരൂഹസാഹചര്യത്തിൽ ദൃശ്യം പകർത്തിയെന്ന്’ എൻ ഐ എ ഉദ്യോഗസ്ഥർ കോടതിയെ തുടർന്ന് അറിയിക്കുകയായിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇനി കോടതി വളപ്പിൽ ഇക്കാര്യം ആവർത്തിക്കരുതെന്നും കോടതി തുടർന്ന് മുന്നറിയിപ്പ് നൽകി. പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ട തീവ്രവാദ കേസിൽ 5 പേരെ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.
കരമന അഷ്റഫ് മൗലവി, യഹിയ യോയ തങ്ങൾ അബ്ദുൾ സത്താർ, കെ മുഹമ്മദ് അലി. സി ടി സുലൈമാൻ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധനയിൽ ലഭിച്ച വിവരങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്ന് എൻ ഐ എ ആവശ്യപെടുകയായിരുന്നു. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനത്തെ പി എഫ് ഐ നേതാക്കളെ എൻ ഐ എ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് സെപ്റ്റംബർ 22 നായിരുന്നു.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…