kerala

നാട്ടിൽ എത്തിച്ച പ്രവാസിയുടെ മൃതദേഹം വീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ല, പരാതിയുമായി യുവതി

കോട്ടയം: ഗള്‍ഫില്‍ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടും ഏറ്റെടുക്കാൻ വീട്ടുകാർ വിസമ്മതിച്ചതായി പരാതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി. ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ യുവതിയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു.

ഇയാളുടെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
ഏഴ് ദിവസം മുൻപാണ് ദുബായിൽ ജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയകുമാറിന്റെ മ്യതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മൃതദേഹത്തിനൊപ്പം ഇവർ കേരളത്തിൽ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വരാതിരുന്നതോടെ മ്യതദേഹവുമായി യുവതി ആലുവാ പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇവിടെയെത്തിയിട്ടും പരാതിക്ക് പരിഹാരമായിട്ടില്ല. മിതദേഹവുമായുള്ള ആംബുലൻസ് പോലീസ് സ്റ്റേഷന് മുന്നിൽ തന്നെ ഇട്ടിരിക്കുകയാണ്.

Karma News Network

Recent Posts

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

32 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

52 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

1 hour ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago