topnews

ദുരിതാശ്വാസ നിധി കേസ് ; പുനഃപരിശോധനാ ഹർജി തള്ളി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത അറിയിച്ചു. കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കും. പരാതിക്കാരനായ ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജി, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവരുടെ ബഞ്ചാണ് പരിഗണിച്ചത്.

ഒരു വർഷം മുമ്പ് രണ്ട് ജഡ്ജിമാരും കേസ് ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നു. ഒരു വർഷം മനപ്പൂർവ്വം കേസ് വെച്ചുകൊണ്ടിരുന്നതല്ല, വിശദമായി പഠിച്ചതാണ്’, എന്ന് ലോകായുക്ത റിവ്യൂ ഹർജി തള്ളിക്കൊണ്ട് പറയുകയുണ്ടായി. ലോകായുക്തയും ഉപലോകായുക്തയും തമ്മിലുള്ള ഭിന്നാഭിപ്രായം ചോദ്യംചെയ്താണ് ഫുൾബെഞ്ചിന് വിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്. ശശികുമാർ പുനഃപരിശോധനാ ഹർജി നൽകിയത്.

അതേസമയം കേസിലെ ഹർജിക്കാരനായ ആർ.എസ്. ശശികുമാറിനെതിരേ ലോകായുക്തയും ഉപ ലോകായുക്തയും കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയിരുന്നു. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത് എന്നായിരുന്നു അധിക്ഷേപം.

ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് ലോകായുക്ത വിശേഷിപ്പിച്ചതിന്റെ ഔചിത്യം പൊതുജനം വിലയിരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ പ്രതികരിച്ചിരുന്നു.

Karma News Network

Recent Posts

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

28 mins ago

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

54 mins ago

ഹത്രാസ് അപകടം, നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത ആറുപേരില്‍…

1 hour ago

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ ലൈം​ഗിക പീഡനം, തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ്…

2 hours ago

മാതൃഭൂമി പൂട്ടും,ക്വട്ടേഷൻ പണിയും തുടങ്ങി, ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര,ക്വട്ടേഷൻ എടുത്തത് മാതൃഭൂമി ലേഖകൻ

ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര. ക്വട്ടേഷൻ ഏറ്റെടുത്തത് മാതൃഭൂമിയും. കഴിഞ്ഞ ദിവസമാണ്‌ മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും എന്നും മാതൃഭൂമി വ്യാജമായ…

2 hours ago

നിങ്ങള്‍ മഹാരാജാവല്ല ,മുഖ്യമന്ത്രിയാണ്, നിയമസഭയില്‍ മുഖ്യനെ വാരിയലക്കി വി ഡി സതീശൻ

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര് .എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി…

2 hours ago