national

ഗിനിയില്‍ തടവിലായ നാവികരുടെ മോചനം അനിശ്ചിതത്വത്തില്‍; ലക്ഷ്യം കൂടുതല്‍ പണം

ന്യൂഡല്‍ഹി. ഗിനിയില്‍ പിടിയിലായ ഇന്ത്യയില്‍ നിന്നുള്ള കപ്പല്‍ ജീവനക്കാരൂടെ മോചനം അനിശ്ചിതത്വത്തില്‍. യുദ്ധക്കപ്പലിലേക്ക് മാറ്റിയ 15 ഇന്ത്യക്കാരെ വീണ്ടും കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഗിനിയ കപ്പല്‍ കമ്പിനിയില്‍ നിന്നും കൂടുതല്‍ പണം ലഭിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. കപ്പലില്‍ തടവിലായ മലയാളിയായ വിജിത്ത് ജീവനക്കാരെ തടങ്കലിലേയ്ക്ക് വീണ്ടും മാറ്റുകയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചു.

കപ്പലില്‍ നിന്നും ഗിനിയന്‍ നാവികസേന 15 ഇന്ത്യക്കരായ ജീവനക്കാരെയാണ് തടവിലാക്കിയത്. നൈജീരിയയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന്റെ അടിസ്ഥാനത്തില് അയല്‍ രാജ്യമായ ഇക്യുറ്റോറിയല്‍ നിന്നും ഗിനിയ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍ കമ്പനിയില്‍ നിന്നും 20 ലക്ഷം ഡോളര്‍ പിഴ ഈടാക്കി. പണം മേടിച്ചതിന് ശേഷം കപ്പല്‍ മോചിപ്പിക്കാതെ നൈജീരിയയ്ക്ക് കൈമാറുവാന്‍ ഗിനിയ നീക്കം നടത്തുകയായിരുന്നു.

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലില്‍ ജോലി ചെയ്യുന്നത്. അറസ്റ്റിലായ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ 1 പേരെ തടവില്‍ വെക്കുകയായിരുന്നു. ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരുകയാണ്. സൈന്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജീവനക്കാരുടെ പാസ്‌പോര്‍ട്ട് ഗിനിയന്‍ നാവികസേനയ്ക്ക് കൈമാറിയെന്നാണ് വിവരം. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന ആരോപണമുണ്ട്.

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

14 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

52 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago