world

‘സുഹൃത്ത് സുരക്ഷിതനെന്ന് അറിഞ്ഞതില്‍ ആശ്വാസം’

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്‌ക്കെതിരായുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്നും മോദി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ജപ്പാനിലെ വാകയാമയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ അക്രമിയെറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

‘എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചരീതിയില്‍ തുടരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെയും ഇന്ത്യ അപലപിക്കുന്നു’ – നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരിക്കുന്നു.

വാകയാമ നഗരത്തില്‍ കിഷിദ തന്റെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വലിയ സ്ഫോടന ശബ്ദം കേട്ടതെന്നും നേതാവിന് നേരെ സ്‌മോക് / പൈപ്പ് ബോംബ് എറിഞ്ഞെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

 
Karma News Network

Recent Posts

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

17 mins ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

28 mins ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

1 hour ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

2 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

2 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

3 hours ago