national

കോയമ്പത്തൂ‍രിൽ മത തീവ്രവാദികൾ ലക്ഷ്യമിട്ടത് കൂട്ടക്കുരുതി

പാലക്കാട്. കോയമ്പത്തൂ‍രിൽ മത തീവ്രവാദികൾ ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയായിരുന്നു എന്ന വിവരങ്ങൾ പുറത്ത്. അതിനായി സ്ഫോടക വസ്തുക്കൾ ഓൺലൈനായി വാങ്ങുകയായിരുന്നു ഇവർ. തീവ്ര ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനുള്ള പകരം വീട്ടലായിരുന്നു തീവ്രവാദികളുടെ ലക്‌ഷ്യം. ആൾനാശം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു കമ്മീഷണർ വി.ബാലകൃഷ്ണൻ വ്യക്തമാക്കി. ചില സ്ഥാപനങ്ങൾ തകർക്കലും ലക്ഷ്യമിട്ടിരുന്നു.

കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ പറഞ്ഞു. സ്ഫോടനത്തിനായി മറ്റെന്തൊക്കെ സാമഗ്രികൾ ഓൺലൈനായി ശേഖരിച്ചു എന്നറിയാനായി ആമസോണിനോടും ഫ്ലിപ് കാർട്ടിനോടും ഇടപാടു വിവരങ്ങൾ തേടിയിരിക്കുകയാണ് പോലീസ്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ കേരളത്തിലെത്തിൽ പലതവണയാണ് എത്തിയിട്ടുള്ളത്. ചികിത്സാവശ്യാർത്ഥമായിരുന്നു യാത്രയെന്നാണ് വിവരങ്ങൾ ലഭിച്ചിട്ടുള്ളതെങ്കിലും പോലീസും എൻ ഐ എയും അത് വിശ്വസിക്കുന്നില്ല. കാരണം അത്യാധുനിക ചികിത്സ സംവിധാനങ്ങൾ ഉള്ള കോയമ്പത്തൂരിൽ നിന്നും ചികിത്സക്കായി മുബീനു പാലക്കാട് എത്തേണ്ട കാര്യമില്ല. ചികിത്സയുടെ പേര് പറഞ്ഞു പാലക്കാടുള്ള പോപ്പുലർ ഫ്രണ്ടുകാരുമായി മുബീൻ ബന്ധപെട്ടു വന്നിരുന്നു എന്നാണു സംശയിക്കുന്നത്.

അതേസമയം സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടാവും എന്നാണു പോലീസ് നൽകുന്ന സൂചന. നിലവിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോദ്യംചെയ്യൽ തുടരുകയാണ്. കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്.

എൻഐഎയുടെ ചെന്നൈ യൂണിറ്റാണ് സ്ഫോടനകേസ് അന്വേഷിക്കുന്നത്. രണ്ടുനാളായി മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് സ്ഫോടനവുമാ യിബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികൾ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പൊലീസിന്റെ വിവരശേഖരണം മറ്റൊരു വശത്ത് നടക്കുകയാണ്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago