kerala

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു; മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ Custodial death

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാറാണ് മരിച്ചത്. അറസ്റ്റിലാകുന്നതിന് മൂന്നുദിവസം മുമ്പ് അജികുമാറിന് വീണ് പരിക്കേറ്റിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.അടിപിടി കേസില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അജികുമാറിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം, യുവാവിന് നേരേ പോലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ജയിലിലാക്കി മൂന്നാംദിവസമാണ് യുവാവിന്റെ ആരോഗ്യനില വഷളായത്. ഇതോടെ ജൂലായ് ആറാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു.

ആറാം തീയതിയാണ് പൂജപ്പുര ജയിലില്‍നിന്ന് വിളിച്ച് അജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോളാണ് തലയിലും കൈയിലും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റതായി കണ്ടത്. എന്നാല്‍ ബന്ധുക്കളെ അധികനേരം കാണിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അജികുമാറിന്റെ അമ്മ ശാന്ത മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് യുവാവിന്റെ കൈയിലും കാലിലും ക്ഷതമേറ്റിരുന്ന പാടുകളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ അജികുമാറിന് യാതൊരു പരിക്കുകളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Karma News Network

Recent Posts

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

26 mins ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

1 hour ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

1 hour ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

1 hour ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

2 hours ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

2 hours ago