kerala

ആലത്തൂരിലെ തോൽവി, രമ്യയുടെ ഭാഗത്ത് പിഴവെന്ന് പാലക്കാട് ഡിസിസി

പാലക്കാട് : യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്ന് സിസി പ്രസിഡന്റ് എ.തങ്കപ്പൻ. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാർഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല.

കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ.തങ്കപ്പൻ പറഞ്ഞു. അതേസമയം, തന്റെ നിലപാട് തോൽവിക്കു കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം. അതിനിടെ, വിവാദങ്ങള്‍ക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല എന്നായിരുന്നു പ്രതികരണം.

സംസ്‌ഥാനത്താകെ നേരിട്ട തെരഞ്ഞെടുപ്പ്‌ തിരിച്ചടിയില്‍ സി.പി.എമ്മിന്‌ ആശ്വാസതുരുത്തായത്‌ ആലത്തൂര്‍ മാത്രം. എന്‍.ഡി.എ. നേടിയ വോട്ടുകളാണ്‌ ആലത്തൂരില്‍ നിര്‍ണായകമായത്‌. 20,111 വോട്ടിനാണ്‌ മന്ത്രി കെ. രാധാകൃഷ്‌ണന്‍ സിറ്റിങ്‌ എം.പി. രമ്യ ഹരിദാസിനെ മുട്ടുകുത്തിച്ചത്‌.
കഴിഞ്ഞ തവണ ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക്‌ രമ്യ ഹരിദാസ്‌ പിടിച്ചെടുത്ത ആലത്തൂര്‍, ഇത്തവണ കൈവിടുമ്പോള്‍ അവിടെ എന്‍.ഡി.എ. നടത്തിയ മുന്നേറ്റമാണ്‌ ശ്രദ്ധേയം.

മത്സരരംഗത്ത്‌ വൈകിയെത്തിയ എന്‍.ഡി.എ സ്‌ഥാനാര്‍ഥി ഡോ. ടി.എന്‍. സരസു നേടിയ 1,88,230 വോട്ടുകളാണ്‌ മണ്ഡലത്തിലെ വിജയം നിര്‍ണയിച്ചത്‌. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ്‌ മത്സരിച്ചപ്പോള്‍ എന്‍.ഡി.എയ്‌ക്ക് ആലത്തൂരില്‍ കിട്ടിയത്‌ വെറും 89,837 വോട്ടുകള്‍ മാത്രമായിരുന്നു.

മണ്ഡലത്തില്‍ സാന്നിധ്യമുണ്ടായില്ലെന്ന ആക്ഷേപം തുടക്കംമുതലേ രമ്യ നേരിട്ടു. കഴിഞ്ഞ തവണ മത്സരം നയിക്കാന്‍ കൂടെ നിന്ന നേതാക്കളില്‍ പലരും ഇത്തവണ പിന്നിലേക്കു മാറിയതും യു.ഡി.എഫിന്‌ തിരിച്ചടിയായി.

karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

3 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

15 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

49 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago