entertainment

ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മക്ക് എതിർപ്പില്ല- രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജു പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും കുറിപ്പുകളും ഒക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്.

വാക്കുകളിങ്ങനെ, എന്നിലെ മാറ്റങ്ങൾ വീട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പക്ഷെ അവർ ഒരിക്കലും എന്നെ മാറ്റി നിർത്തിയി‌ട്ടില്ല. അമ്മയ്ക്ക് പെൺകുട്ടികളെ എപ്പോഴും ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ല. അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവും എന്റെ വിവാഹമാണ്. പക്ഷെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ ആ​ഗ്രഹിക്കാത്തൊരു കാര്യമാണ് വിവാഹമെന്നത്. ലോകത്ത് എനിക്ക് ആ​ഗ്രഹം തോന്നാത്ത രണ്ട് കാര്യങ്ങളെയുള്ളു. അതിൽ ഒന്ന് വിവാഹവും മറ്റൊന്ന് ഡ്രൈവിങ് പഠിക്കുക എന്നതുമാണ്. രണ്ടിനോ‌ടും താൽപര്യമില്ല. അതിന്റെ പോസറ്റീവും നെ​ഗറ്റീവും കണ്ട് അതിനുള്ള സൊലൂഷനും കണ്ട വ്യക്തിയാണ് ഞാൻ. എല്ലാം ഒരു ഭാ​ഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ താൽപര്യമില്ല.

ലിവിങ് ടു​ഗെതറിനോടും താൽപര്യമില്ല. ഞാൻ ഫ്രീയാണ്. പല നല്ല പ്രപ്പോസലുകളും വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ വന്നാൽ ചിലപ്പോൾ വിവാഹത്തിന് സമ്മതിച്ചേക്കും. എനിക്ക് എന്റേതായ തിരക്കിനിടയിൽ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാകും. എന്റെ അടുത്ത് നവവധു ഒരുങ്ങാൻ വരുമ്പോൾ ആ കുട്ടിയുടെ ആഭരണങ്ങളും സാരിയും ഞാൻ എന്റെ ദേഹത്ത് വെറുതെ വെച്ച് നോക്കാറുണ്ട്. അത്രയൊക്കെ മാത്രമെ ആ​ഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് താൽപര്യമില്ല. അതുപോലെ വാഹനം ഓടിക്കാനും പേടിയാണ്. ഞാൻ വണ്ടിയിൽ കയറിയാൽ ഉറങ്ങുക പോലും ചെയ്യാറില്ല. മറ്റുള്ളവരുടെ കുഴപ്പമാണെങ്കിലും ഞാൻ എന്റെ ഡ്രൈവറേയും ചിലപ്പോൾ ചീത്ത പറയും

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

12 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

34 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

46 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

58 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago