ആക്ടിവിസ്റ്റും സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് രഞ്ജുരഞ്ജിമാർ . കഴിഞ്ഞ ദിവ,മായിരുന്നു മാതൃദിനം. അമ്മയെക്കുറിച്ചോർക്കാനായാണ് അത്തരമൊരു ദിനം ഉപയോഗിക്കുന്നത്. ഒട്ടുമിക്കതാരങ്ങളും അമ്മമാരുടെ ഫോട്ടോസുകളും കുറിപ്പുകളും സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു. മാതൃദിനത്തിൽ രഞ്ജുരഞ്ജിമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയാവുക എന്നത് പ്രകൃതിയുടെ സമ്മാനമാണ്. എന്നാൽ ഒരു പ്രകൃതിയും സമ്മാനിക്കാതെ ഞാനും അമ്മയായെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുെവച്ച കുറിപ്പിൽ പറയുന്നത്
കുറിപ്പിങ്ങനെ,
അമ്മയാവുക എന്നത് പ്രകൃതിയുടെ സമ്മാനമാണ്. എന്നാൽ ഒരു പ്രകൃതിയും സമ്മാനിക്കാതെ ഞാനും അമ്മയായി. ആദ്യമൊക്കെ പാവ കുട്ടികളെ ഒരുക്കിയെടുത്ത് എൻറെ മാറത്ത് വെച്ച് ഇല്ലാത്ത അമ്മിഞ്ഞ കൊടുക്കുമായിരുന്നു. ചേച്ചി പ്രസവിച്ചപ്പോൾ ഞാൻ വീണ്ടും അമ്മയായി. അവരെ കളിപ്പിക്കുക കണ്ണെഴുതുക മൊത്തത്തിൽ ഒരുക്കി എടുക്കുക അതൊക്കെ എൻറെ പണിയായിരുന്നു. കാലങ്ങൾ പോകുന്തോറും ഞാൻ മനസ്സിലാക്കി എന്തേ എനിക്ക് പ്രസവിക്കാൻ കഴിയുന്നില്ല എന്ന്. പലപ്പോഴും സ്വയം പരിശ്രമിച്ചു. ഇന്ന് ഓർക്കുമ്പോൾ ചിരി വരുന്നു.
എന്നാൽ കാലങ്ങൾ ഓടിമറഞ്ഞു പോകുമ്പോൾ ഞാനറിഞ്ഞു ഞാനും അമ്മ ആകുകയാണ്. എനിക്കു ചുറ്റും എന്നെ അമ്മ എന്ന് വിളിച്ച സ്നേഹിക്കാനും, എൻറെ ശാസനകൾ കേൾക്കാനും കുറെ മക്കൾ. അതെനിക്ക് ഗർഭപാത്രം ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് എനിക്ക് ചുറ്റുമുള്ള ഓരോ കുഞ്ഞുങ്ങളും.ലവ് യു എൻറെ മക്കളെ. ഹാപ്പി മദേഴ്സ് ഡേ ഉമ്മ, എന്നാണ് താരം കുറിച്ചത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…