topnews

കുട്ടികൾ കൂടുതൽ അടിപ്പെടുന്നത് എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ലഹരികൾക്ക്, തലസ്ഥാനത്തെ സ്കൂളിൽ നടക്കുന്ന സംഭവങ്ങളിങ്ങനെ

തിരുവനന്തപുരം: സ്‌കൂളിന് പുറത്തുള്ള സൗഹൃദങ്ങൾ വഴി കുട്ടികൾ ചെന്നെത്തുന്നത് വൻ ലഹരി മാഫിയയുടെ പിടിയിലേക്ക്. പഠിക്കാനും കളിക്കാനുമെല്ലാം കൂടുതൽ ഊർജം കിട്ടുമെന്നുപറഞ്ഞ് വലിയ ക്ലാസിലെ ഒരു ചേട്ടൻ നൽകിയ ഗുളിക ഉപയോഗിക്കാൻ തുടങ്ങിയ കുട്ടിക്ക് പിന്നീട് അത് ഇല്ലാതെ വയ്യെന്നായി. 15ഉം 16ഉം വയസുള്ള കുട്ടികളെ വരുതിയിലാക്കുന്ന ലഹരി മാഫിയ ഇവരെ ഉപയോഗിച്ച് ചെറിയ കുട്ടികളെ കൂടി കണ്ണിയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നു.

ലൈംഗിക ചൂഷണത്തിനിരയായ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1500ലേറെ കുട്ടികൾ ലഹരിക്ക് അടിമകളായി ചികിത്സ തേടിയതായാണ് കണക്ക്. തലസ്ഥാനത്തെ അര ഡസനിലധികം സ്കൂളുകളിലെ 160 ലധികം കുട്ടികളെ എക്സൈസും പൊലീസും ഡിഅഡിക്ഷൻ ചികിത്സകൾക്ക് വിധേയരാക്കി. ഇതിൽ പലരും സ്വവർഗ രതി ഉൾപ്പെടെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരായിരുന്നു.

മദ്യം, കഞ്ചാവ് എന്നിവയേക്കാൾ തീവ്രവും മണിക്കൂറുകൾ ഉൻമാദം നൽകുന്നതുമായ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ലഹരിക്കാണ് കുട്ടികൾ കൂടുതലും അടിപ്പെടുന്നത്. സീനിയർ വിദ്യാർത്ഥികളോ പരിചയക്കാരോ നവ മാദ്ധ്യമങ്ങൾ വഴി ചങ്ങാത്തം സ്ഥാപിക്കുന്നവരോ ആണ് കുട്ടികളെ പലപ്പോഴും കെണിയിലാക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയിലും സ്കൂളിലും ജോഡികളായി നടക്കുന്ന ആൺ-പെൺകൂട്ടികളെ സംഘം ആദ്യം വലയിലാക്കും. ലഹരി ഉപയോഗിക്കുകയോ കടത്താൻ കൂട്ടുനിൽക്കുകയോ ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും സംഘം കൈവശപ്പെടുത്തുന്നതോടെ കുട്ടികൾ ഊരാക്കുടുക്കിലാവും.

ലഹരി മാഫിയയുടെ കെണിയിൽപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞാലും അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിവരങ്ങൾ ശേഖരിക്കാൻ പലപ്പോഴും കഴിയാതെ വരും.മക്കൾ ലഹരിക്ക് അടിമപ്പെട്ട വിവരം മാനസികമായി അംഗീകരിക്കാത്ത രക്ഷിതാക്കൾ അതിനെതിരെ രംഗത്തു വരില്ല.

അതേ സമയം സ്‌കൂളുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടക്കുന്നുണ്ട്. കുട്ടികൾ ഉപയോഗിക്കുന്ന മിഠായികൾ വരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നതായി അധികൃതർ പറയുന്നു. ഇതേവരെ അപകടകരമായ ഒന്നും ഇവയിൽനിന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ, മയക്കുമരുന്ന് ഗുളികകളുടെയും കഞ്ചാവിന്റെയും ഉപയോഗം കുട്ടികൾക്കിടയിൽ വ്യാപകമാകുന്നു. ഈ ജനുവരി മുതൽ 35 കുട്ടികളെയാണ് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ മുഖേന ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ചത്. 14നും 21നുമിടയിൽ പ്രായമുള്ള ലഹരിക്കടിമപ്പെട്ടവരുടെ എണ്ണം വർധിക്കുന്നതായും അധികൃതർ പറയുന്നു.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

25 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

39 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago