national

കെഎസ് ചിത്രയ്ക്ക് പത്മഭൂഷണ്‍,എസ്‌പിബിക്ക് പത്മവിഭൂഷണ്‍;കൈതപ്രത്തിന് പത്മശ്രീ

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ എന്നിവര്‍ അടക്കം മറ്റ് ആറു പേരും പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

ഡോക്ടര്‍ ബെല്ലെ മൊനപ്പ ഹെഗ്ഡെ (കര്‍ണാടക, വൈദ്യ ശാസ്ത്രം), നരീന്ദര്‍ സിങ് കപാനി(യുഎസ്, ശാസ്ത്രം), മൗലാന വഹീദുല്ല ഖാന്‍ (ആത്മീയത, ഡല്‍ഹി), ബി ബി ലാല്‍ (ആര്‍ക്കിയോളജി,ഡല്‍ഹി ), സുദര്‍ശന്‍ സാഹു (കല, ഒഡീഷ) എന്നിവരാണ് മറ്റ് പത്മ വിഭൂഷണ്‍ ജേതാക്കള്‍. നരീന്ദര്‍ സിങ് കപാനിക്കും മരണാനന്തര ബഹുമതിയായാണ് പത്മഭൂഷണ്‍ നല്‍കിയത്.

പത്മവിഭൂഷണ്‍ ജേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ല. പത്മഭൂഷണ്‍ പുരസ്കാരത്തിന് ഗായിക കെഎസ് ചിത്ര അര്‍ഹയായി. അന്തരിച്ച നേതാക്കളായ രാംവിലാസ് പാസ്വാന്‍, തരുണ്‍ ഗോഗോയ്, കേശുഭായ് എന്നിവര്‍ക്ക്, ഇസ്ലാമിക പണ്ഡിതന്‍ കല്‍ബേ സാദിഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി.

കേരളത്തില്‍ നിന്ന് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍, മുന്‍ കായിക താരവും പിടി ഉഷയുടെ പരിശീലകനുമായ ഒഎം നമ്ബ്യാര്‍ എന്നിവര്‍ അടക്കം കേരളത്തില്‍ നിന്ന് അഞ്ച് പേര്‍ പത്മശ്രീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. തോല്‍പാവക്കൂത്ത് കലാകാരന്‍ കെകെ രാമചന്ദ്ര പുലവര്‍ (കല), ബാലന്‍ പൂതേരി (കല), വയനാട്ടിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ സഗ്ദേവോ (വൈദ്യശാസ്ത്രം) എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റുള്ളവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 102 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

13 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

53 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago