entertainment

‘ആ ഷോയോടുളള അവരുടെ ആവേശം കണ്ടിട്ട് അവര് അതിന്റെയകത്ത് എന്തായാലും വേണമെന്ന് തോന്നി’; ബിഗ് ബോസ് താരം രേഷ്മ പറയുന്നു

നടി ബീനാ ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് നായരും ബിഗ്‌ബോസില്‍ പങ്കെടുക്കണമെന്ന് ബിഗ്‌ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയായിരുന്നു രേഷ്മാ നായര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രേഷ്മ ഇക്കാര്യം പറഞ്ഞത്. അതേസമയം വര്‍ഷങ്ങളായി സീരിയല്‍ സിനിമാ രംഗത്തുളള താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് നായരും. മുന്‍പ് ബിഗ് ബോസ് സമയത്ത് ബീന ആന്റണിയുടെ കുടുംബത്തിന്റെതായി വന്ന ലൈവ് വീഡിയോ വൈറലായിരുന്നു. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് അന്ന് ഇവര്‍ പറഞ്ഞിരുന്നു.

നടി ബീനാ ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് നായരേയും ബിഗ്‌ബോസില്‍ പങ്കെടുത്ത് കാണാന്‍ തനിക്കിഷ്ടമുണ്ടെന്നായിരുന്നു രേഷ്മ പറഞ്ഞത്. കാരണവും രേഷ്മ വ്യക്തമാക്കി. ‘കാരണം ഞാന്‍ ഷോയില്‍ നിന്നും ഇറങ്ങിയ ശേഷം അവരുടെ കുറെ വീഡീയോസ് കാണാന്‍ ഇടയായി. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അവരുടെ റിവ്യൂസ്, അവരുടെ അഭിപ്രായങ്ങള്‍, ആ ഷോയോടുളള അവരുടെ ആവേശം കണ്ടിട്ട് അവര് അതിന്റെയകത്ത് എന്തായാലും വേണമെന്ന് തോന്നി. അവര് എങ്ങനെയാണ് സ്വന്തമായ സാഹചര്യങ്ങള്‍ വരാന്‍ നേരത്ത് പെരുമാറുക, അത് എങ്ങനെയാണ് പുറത്തുളളവര്‍ അംഗീകരിക്കുക. ഇതൊക്കെ കാണാന്‍ ആകാംക്ഷയുണ്ട്. അതൊക്കെ ഒരു രസമുളള കാര്യമല്ലെ. അതൊക്കെ ഒന്ന് കണ്ട് ആസ്വദിക്കാം എന്ന് വിചാരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത്, അഭിമുഖത്തില്‍ രേഷ്മാ നായര്‍ പറഞ്ഞു.

Karma News Editorial

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

34 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

39 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

59 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago