entertainment

നിങ്ങളില്ലങ്കിൽ ഞാനില്ല, എൻ്റെ കുടുംബം മക്കളെ പൊന്നുപോലെ നോക്കുന്ന അമ്മ, എല്ലാവർക്കും നന്ദി പറഞ്ഞ് രശ്മി

മിനി സ്ക്രീനിലെ നിറ സാന്നിധ്യമാണ് രശ്മി അനിൽ. കോമഡി പരിപാടികളിലൂടെ ശ്രേദ്ധേയയായ രശ്മി സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചില സിനിമകളിലും രശ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ച ഹാസ്യനടിക്കുള്ള ടെലിവിഷൻ അവാർഡ് കഴിഞ്ഞ ദിവസം രശ്മിയെത്തേടിയെത്തിയിരുന്നു. ഇപ്പോളിതാ തന്നെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം, വാക്കുകൾ,

ആദ്യം തന്നെ ദൈവത്തിനാണ് നന്ദി പറഞ്ഞത്. കാരണം എന്നെ നിങ്ങളുടെ മുന്നിൽ എത്തിച്ചത് ആ വലിയ ശക്തിയാണ്. അതിനെ മറന്നിട്ട് ഒരു നേട്ടവും എനിക്കില്ല.പിന്നെ നന്ദി എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങൾക്കോരോരുത്തർക്കുമാണ്. നിങ്ങളില്ലങ്കിൽ ഞാനില്ല. പിന്നെ എൻ്റെ കുടുംബം മക്കളെ പൊന്നുപോലെ നോക്കുന്ന അമ്മ.

അമ്മ നെടുംതൂണായി നിൽക്കുന്നതു കൊണ്ടു മാത്രമാണ് എനിയ്ക്ക് അഭിനയിക്കാൻ പോകാൻ സാധിക്കുന്നതു തന്നെ. എന്നെ കാണാതെ ദിവസങ്ങളോളം കഴിയുന്ന എൻ്റെ മക്കൾ.അവരുടെ പിൻതുണയില്ലങ്കിൽ എനിക്കൊന്നുമാകാൻ കഴിയുമായിരുന്നില്ല. പിന്നെ എന്നെ പൊന്നുപോലെ നോക്കുന്ന എൻ്റെ ഏട്ടൻ.

ഏട്ടൻ്റെ സപ്പോർട്ട് എത്ര പറഞ്ഞാലും മതിയാകില്ല.അവാർഡിന് വീണ്ടും എന്നെ അർഹയാക്കിയ അമൃത ടിവി. കോമഡി മാസ്റ്റേഴ്സ്, കോഡക്സ് മീഡിയ പ്രിയപ്പെട്ട ഡയറക്ടർ അനൂജ്.എന്നെ സ്കിറ്റുകൾ എഴുതി പഠിപ്പിച്ച് പ്രാപ്തയാക്കി വേദിയിലേക്ക് വിടുന്ന എൻ്റെ പ്രിയപ്പെട്ട എബ്രഹാം തച്ചേരിൽ, അനീഷ് ബാൽ .പിന്നെ എൻ്റെ സഹപ്രവർത്തകർ., പിന്നെ കോമഡി മാസ്റ്റ്റ്റേഴ്സിൻ്റെ ഫുൾ ക്രൂ. നിങ്ങളോടെല്ലാവരോടുമുള്ള നന്ദി ഒറ്റവാക്കിൽ തീരില്ല. കണ്ണ് നനഞ്ഞല്ലാതെ നിങ്ങളെ ആരെയും ഓർക്കാൻ എനിക്കാവുന്നില്ല. തുടർച്ചയായി രണ്ട് വർഷവും അവാർഡിന് അർഹയാക്കിയതിൽ നിങ്ങളുടെയൊക്കെ പങ്ക് വലുതാണ്. എന്നെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തർക്കും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

12 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

18 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

44 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago