entertainment

അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സോഷ്യൽ ക്രൈം ആണ്- രശ്മി ആർ നായർ

സുരേഷ് ​ഗോപിക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ രം​ഗത്ത്. താൻ ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’ എന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെയാണ് രശ്മിയുടെ പരാമർശം.

കുറിപ്പിങ്ങനെ, “ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല സമര യോദ്ധാക്കളെ ഉപദ്രവിച്ച ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ” – സുരേഷ് ഗോപി ഞാൻ ഒരു ഐ.പി.എസു കാരനായിരുന്നുവെങ്കിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ” – സുരേഷ് ഗോപി.

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല എന്ന് പറഞ്ഞപ്പോൾ സുരേഷേട്ടൻ എന്ന നെന്മ മരത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു യുക്തിവാദി ഉണ്ടായിരുന്നു അവനൊക്കെ എവിടാണോ എന്തോ . അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സോഷ്യൽ ക്രൈം ആണ് .

സുരേഷ് ​ഗോപിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു-‘ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപെട്ടു അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചവരെ ഒട്ടും സഹിക്കാൻ പറ്റിയിട്ടില്ല. താൻ അവരുടെ മേലുദ്യോഗസ്ഥനായിരുന്നു എങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ. താൻ ഒരു ഐ പി എസുകാരനായിരുന്നു എങ്കിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു’ സുരേഷ് ഗോപി പറഞ്ഞു.

അവരാരും ഒരു കല്ലെറിയുകയോ കുപ്പി കഷ്ണം എടുത്ത് എറിയുകയോ എന്തെങ്കിലും ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കിൽ ശരണമന്ത്രം ഓതി നടന്നവരെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. ഗാന്ധിയൻ മോഡലിലായിരുന്നു ശബരിമലയിലെ അവരുടെ സമരം. സുരേഷ് ഗോപി പറഞ്ഞു. ജനാധിപത്യത്തിൽ പൊലീസ് ആധിപത്യം എന്നൊന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കിൽ ജനമാണ് ആദ്യ വാക്ക്. സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. ശബരിമലയുടെ കാര്യത്തിൽ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി. സുരേഷ് ഗോപി പറയുന്നു.

‘താൻ ഒരു ഐ പി എസുകാരനായിരുന്നു എങ്കിൽ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ’ സുരേഷ് ഗോപി പറയുകയുണ്ടായി.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

19 mins ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

48 mins ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

1 hour ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

2 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

3 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

4 hours ago