entertainment

ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ, വളരെ സന്തോഷം- രശ്മി സോമൻ

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമൻ. ഒരു കാലത്ത് മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാൽ ഇടക്കാലം കൊണ്ട് സീരിയലിൽ നിന്നും രശ്മി അപ്രത്യക്ഷമായിരുന്നു. പിന്നീട് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. കുഞ്ഞുന്നാൾ മുതൽ താൻ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും താൻ ഏറെ കാലമായി നേരിടുന്ന ബോഡിഷെയ്‌മിങ്ങിൽ നിലപാടുകളെക്കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ ശ്രദ്ധ നേടുന്നത് രശ്മിയുടെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. തന്റെ വീഡിയോ കണ്ട ശേഷം ഒരാളിലെങ്കിലും മാറ്റം വന്നതിന്റെ സന്തോഷത്തിലാണ് താരം. യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ താഴെ വന്ന ഒരാളുടെ കമന്റ് ആണ് രശ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞാൻ എന്റെ മോളെ പറയാറുണ്ട്, തടി കുറവാണ് എന്ന്, ഇനി പറയില്ല,” ഇതാണ് ആ കമന്റ്. ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷമെന്ന് രശ്മി കുറിച്ചു.

സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു..

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

7 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

10 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

40 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

47 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago