kerala

പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് – രശ്മി നായർ

ചങ്കിൽ കുത്തുന്ന വാക്കുമായി ശവത്തിൽ കുത്തി വിവാദ നായിക രശ്മി നായർ. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് കഴിഞ്ഞ് അനു വിന്റെ ശവത്തിൽ കുത്തി വിമർശനം. പിഎസ്സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം ഇതുവരെ മുക്തി നേടിയില്ല. യുവാവിന്റെ ആത്മഹത്യ വാർത്തയായിരിക്കെ വിവാദ പരാമർശവുമായി മോഡൽ രശ്മി ആർ നായർ വന്നപ്പോൾ സോഷ്യൽ മീഡിയ അവരെ വെറുതേ വിട്ടില്ല.രൂക്ഷമായി ആക്രമിച്ച് മര്യാദ പഠിപ്പിച്ചു.അനുവിന്റെ മരണത്തെ പോലും അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മി ആർ. നായർ. ഫെയ്സ്ബുക്കിൽ അവർ പങ്കുവച്ച കുറിച്ച് വിവാദമായതോടെ പിന്നീട് പോസ്റ്റ് പിൻവലിച്ചു.

തനിക്കറിവവുന്ന പണിയാണ്‌ രശ്മി ചെയ്യുന്നത് എന്നും എല്ലാവർക്കും ആ പണി അറിയത്തില്ല എന്നു വരെ വിമർശനം ഉയർന്നു.‘28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’ ഇതായിരുന്നു രശ്മി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന് താഴെ രോഷവുമായി ഒട്ടേറെ പേരെത്തി.

വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് പിഎസ്സി വഴി ജോലി കിട്ടുമെന്ന സ്വപനം നശിച്ച വേദനയിൽ ജീവനൊടുക്കിയത്. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന മാനസിക സംഘർഷങ്ങൾക്കൊടുവിലാണ് അനു ആത്മഹത്യചെയ്തതെന്നാണ് വിവരം. ‘എല്ലാത്തിനും കാരണം ജോലിയില്ലായ്മ’ എന്ന് കുറിച്ച് വെച്ചാണ് അനു ആത്മഹത്യ ചെയ്തത്. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ. അനു ആത്മഹത്യക്കുറുപ്പിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു.

ഇരുപത്തിയെട്ടു വയസ്സുകാരനായ അനുവിന് കഴിഞ്ഞ എക്സൈസ് പരീക്ഷയിൽ 77-ാം റാങ്ക് ലഭിച്ചിരുന്നു. എംകോം വരെ പഠിച്ച തനിക്ക് വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നതിൽ ഏറെ വിഷമത്തിലായിരുന്നുവെന്ന് പലതവണ അനു പറഞ്ഞിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. ഒരു ഗവണ്മെന്റ് ജോലിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടായിരുന്നു പഠിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതു മുതൽ അനുവിന്റെ മാനസികനില തകർന്നനിലയിലായിരുന്നു എന്ന് സഹോദരൻ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ആഹാരം കഴിക്കാതെ തന്റെ റൂമിൽനിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ വിളിക്കാൻ റൂമിൽ പോയപ്പോഴാണ് അനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്ത്.

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

4 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago