kerala

അക്ഷതം ചിരിച്ചുകൊണ്ട് കൈപ്പറ്റുന്ന ഗണേഷ് കുമാർ എൽഡിഎഫിന്റെ ഘടകകക്ഷി നേതാവാണ് എന്ന് ഓർമിപ്പിച്ചാൽ നല്ലത്- രശ്മി ആർ നായർ‌

അയോദ്ധ്യയിൽ പൂജിച്ച ‘അക്ഷതം’ കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. ആർഎസ്എസ് പ്രാന്ത സഹസമ്പർക്ക പ്രമുഖ് സിസി സെൽവനും സംഘവുമാണ് അക്ഷതം വീട്ടിലെത്തി കൈമാറിയത്. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിന്റെ ഭാഗമായി പ്രാണപ്രതിഷ്ഠാ മഹാസമ്പർക്ക പരിപാടി നടത്തിവരികയാണ് ആർഎസ്എസ്സും ബിജെപിയും. ഇതിന്റെ ഭാഗമായാണ് സംഘടനാ നേതാക്കൾ ഗണേഷ് കുമാറിനെ സന്ദർശിച്ചത്. വിഷയത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് രശ്മി ആർ നായർ.

RSS നേതാക്കളുടെ കയ്യിൽ നിന്നും രാമക്ഷേത്ര അക്ഷതം ഒക്കെ ചിരിച്ചുകൊണ്ട് കൈപ്പറ്റുന്ന NSS താലൂക്ക് പ്രസിഡന്റ് ഗണേഷ് കുമാർ LDF ന്റെ ഘടകകക്ഷി നേതാവാണ് എന്നും LDF സർക്കാരിൽ മന്ത്രിയാണ് എന്നും സിപിഎം നേതാക്കൾ ആരെങ്കിലും ഇടയ്ക്കൊക്കെ ഒന്ന് ഓര്മിപ്പിച്ചാൽ നന്നാവും എന്നാണ് രശ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് ഗണേഷ് കുമാർ ഈ സന്ദർശനം അനുവദിച്ചതും അക്ഷതം ഏറ്റുവാങ്ങിയതുമെന്നത് ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്ത് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് സിപിഎം നേതാക്കളും അണികളും അകന്നു നിൽക്കുന്നുണ്ട്. അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നൽകിയാണ് മന്ത്രിയെ അയോധ്യയിലേക്ക് ക്ഷണിച്ചത്.

Karma News Network

Recent Posts

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

22 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

54 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

1 hour ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago