മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യ മപ്രവര്ത്തകയോട് ദേഹത്തു കൈവെച്ച സുരേഷ് ഗോപിക്ക് എതിരെ വിമർശനം. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. അശ്ലീല വർത്തമാനത്തോടെ കൂടെ നിന്ന മാധ്യമ പ്രവർത്തകയെ ഒരുത്തൻ കടന്നു പിടിക്കുന്നത് കണ്ടു ചിരിച്ചു കുഴയുന്ന മാധ്യമ പ്രവർത്തകർ എന്ന് സ്വയം വിളിക്കുന്ന ആ ജീവികളെ കണ്ടിട്ട് അറപ്പു തോനുന്നെന്ന് ആക്ടിവിസ്റ്റ് രശ്മി ആര് നായർ.
കുറിപ്പിങ്ങനെ
കൂട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീയെ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന ബിജെപി നേതാവായ ഒരുത്തൻ അശ്ലീല വർത്തമാനത്തോടെ കടന്നു പിടിക്കുന്നത് കണ്ടു ചിരിച്ചു കുഴയുന്ന മാധ്യമ പ്രവർത്തകർ എന്ന് സ്വയം വിളിക്കുന്ന ആ ജീവികളെ കണ്ടിട്ട് അറപ്പു തോനുന്നു. തെരുവിൽ അലഞ്ഞു തിരിയുന്ന പട്ടികൾക്ക് ഇതിലും ബോധം ഉണ്ടാകും കൂട്ടത്തിൽ ഒന്നിനെ കല്ലെടുത്തറിഞ്ഞാൽ അവറ്റകൾ തിരിഞ്ഞു നിന്നൊന്നു കുരയ്ക്കുകയെങ്കിലും ചെയ്യും .
വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചു ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിച്ചത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…