കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സിബിഐക്ക് നല്കിയ പൊതു സമ്മതം പിന്‍വലിച്ചുകൊണ്ടാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്കുണ്ടായിരുന്ന അധികാരം നഷ്ടമായിരിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സിബിഐയ്ക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാകൂ.
അതേസമയം സിബിഐ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ ഇടപെടലിനെ ഇത് ബാധിക്കില്ല. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന് അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടേയോ നിര്‍ദ്ദേശമില്ലാതെയും സിബിഐയ്ക്ക് സംസ്ഥാനത്ത് കേസന്വേഷണത്തില്‍ ഏര്‍പ്പെടാമെന്നത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. വിലക്കേര്‍പ്പെടുത്താന്‍ തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതേത്തുടര്‍ന്നാണ് 2017 ല്‍ സിബിഐയ്ക്ക് നല്കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതോടെ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…
തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…
തിരുവനന്തപുരം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന് . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…