kerala

എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി, പെൻഷൻ നിഷേധിച്ച്‌ സർക്കാർ, ഹൈക്കോടതി നിർദ്ദേശത്തിനും പുല്ല് വില

കാസർകോട് : എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി തുടർന്ന് സർക്കാർ
ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ വേട്ടയാടുകയാണെന്ന് കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ പെൻഷൻ നിഷേധിക്കുകയാണെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു

ക്യാമ്പസിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം നടക്കുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ ഇടത് വിദ്യാർത്ഥി സംഘടന തിരിഞ്ഞത്. പെൻഷൻ തടഞ്ഞുവച്ചതടക്കം രമയ്‌ക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കിയിട്ടും സർക്കാർ പെൻഷൻ നൽകുന്നില്ല. എസ്എഫ്‌ഐയുടെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് പെൻഷൻ തടഞ്ഞുവയ്‌ക്കാൻ കാരണമെന്നും അവർ ആരോപിച്ചു.

”കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ അടിച്ച കാര്യം അറിഞ്ഞ് കാണുമല്ലോ. എന്നെയും ഇവർ ശരിക്കും അടിക്കുകയാണ് ചെയ്തത്. എത്രമാത്രം എന്റെ നെഞ്ചിനും പുറത്തും ഇവർ ഇടിച്ചിട്ടുണ്ടെന്ന് സിസിടിവി നോക്കിയാൽ മനസിലാകും. പക്ഷേ മുഖത്ത് അടിച്ചില്ല. പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് തന്നെ മർദിച്ചപ്പോൾ തടയാൻ ഒരു അദ്ധ്യാപകൻ പോലും വന്നില്ല. കൊയിലാണ്ടിയിൽ പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്തു. കാരണം അവിടെ സംഘടനാ ഇടപെടൽ ഇല്ല. എനിക്കെതിരെ എസ്എഫ്‌ഐക്കാർ ഇത്രയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൃത്യമായി ജോലി ചെയ്യാൻ പറഞ്ഞതിന്റെ വൈരാഗ്യമാണ് ഇടത് അദ്ധ്യാപകർ തനിക്കെതിരെ തിരിയാൻ കാരണം”.

കഴിഞ്ഞ മാർച്ച് 30-നാണ് എം രമ സർവ്വീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്നതിന്റെ തലേന്ന് അച്ചടക്ക നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ രമ സമീപിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം സ്ഥലംമാറ്റിയതും പെൻഷൻ തടഞ്ഞതുമടക്കമുള്ള നടപടികൾ റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെൻഷന് വേണ്ടി കോടതി ഉത്തരവിന്റെ കോപ്പി സഹിതം വീണ്ടും അപേക്ഷിച്ചു. ഉത്തരവിറങ്ങി 3 മാസം പിന്നിട്ടിട്ടും പെൻഷൻ നൽകാൻ തയ്യാറായിട്ടില്ല

karma News Network

Recent Posts

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, 8 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ കൊടും ഭീകരന്‍ ഉള്‍പ്പടെ 8 പേരെ സൈന്യം വധിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം…

19 mins ago

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

50 mins ago

കഴിഞ്ഞ തിങ്കളാഴ്ച പമ്പാ നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

2 hours ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

11 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

11 hours ago