entertainment

52 ആം വയസ്സിൽ രേവതിയ്ക്ക് പിറന്ന മകൾ, കാർത്തികയുടെ വിവാഹത്തിൽ ശ്രദ്ധ നേടി മഹി

നടി രാധയുടെ മകളും അഭിനേത്രിയുമായ കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് ഇന്ത്യൻ സിനിമയിൽ എൺപതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന താരങ്ങളും സൂപ്പർ താരങ്ങളുമെല്ലാം എത്തിയിരുന്നു. വിവാഹത്തിനെത്തിയ നടി രേവതിയുടെയും മകൾ മഹിയുടെയും വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിൾ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യിൽ തൂങ്ങി മകൾ മഹിയുമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിൾ ലുക്കിലാണ് മഹിയും എത്തിയത്.

ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്റ്റൈലിലായിരുന്നു അമ്മയ്ക്കൊപ്പം മഹിയുടെ എൻട്രി. അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം കഴിഞ്ഞ ദിവസം മുതൽ മഹിയും ആഘോഷിക്കുകയാണ്. സുഹാസിനി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന മ​ഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകൾ മഹി.

അൻപതിരണ്ടാം വയസ്സിൽ താൻ ടെസ്റ്റ്യൂബ് സഹായത്തോടെ ഒരു കുഞ്ഞിന് ജന്മം നൽകി എന്ന്, മകൾക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് രേവതി വെളിപ്പെടുത്തിത്. പിന്നീട് പല അഭിമുഖങ്ങളിലും മകളെ കുറിച്ച് വാചാലയായിയെങ്കിലും അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രമാണ് രേവതി മകളെ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചത്.

തുടക്കത്തിൽ രേവതി ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തുന്നു എന്ന രീതിയിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഞാൻ ദത്ത് എടുത്ത് വളർത്തുന്നതല്ല, ഇതെന്റെ സ്വന്തം ചോരയാണ് എന്ന് വെളിപ്പെടുത്തി രേവതി തന്നെ രംഗത്ത് എത്തുകയായിരുന്നു. 1896 ൽ സുരേഷ് ചന്ദ്രമോഹനെ വിവാഹം ചെയ്ത രേവതി, 2013 ൽ ആ ബന്ധം അവസാനിപ്പിച്ചു. പിന്നീട് ജീവിതത്തിൽ ഒരു പങ്കാളി വേണ്ട എന്ന് തന്നെയായിരുന്നു തീരുമാനം.

Karma News Network

Recent Posts

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

8 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

32 mins ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

55 mins ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

1 hour ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

2 hours ago